ശ്രീനഗർ: സെൽഫിയെടുക്കാൻ വിസമ്മതിച്ചതോടെ ബിഗ് ബോസ് ജേതാവ് എൽവിഷ് യാദവിന് നേരെ മർദനം. നിർമാതാവ് രാഘവ് ശർമക്കും മർദനമേറ്റിട്ടുണ്ട്. ഇരുവരും ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയതായിരുന്നു.
ക്ഷേത്രത്തിലെത്തിയ യുവാവ് തങ്ങളോടൊപ്പം സെൽഫിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് നിരസിച്ചതോടെ പ്രകോപിതനായ പ്രതി തങ്ങളെ മർദിക്കുകയായിരുന്നുവെന്നും എൽവിഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും യുവാവ് മർദിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
നേരത്തെ പാമ്പിൻ വിഷവുമായി ലഹരി പാർട്ടി നടത്തിയതിന് എൽവിഷ് യാദവിനെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ബി.ജെ.പി എം.പി മനേക ഗാന്ധി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പാമ്പിൻ വിഷവുമായി ലഹരി പാർട്ടി നടത്തിയെന്ന വാദങ്ങൾ തള്ളി എൽവിഷ് രംഗത്തെത്തിയിരുന്നു. പൊലീസ് ഉന്നയിച്ച വാദങ്ങളിൽ ഒരു ശതമാനം പോലും വസ്തുതയില്ലെന്നും തനിക്കെതിരെ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു