തിരുവനന്തപുരം∙ ഡിജിപി ഓഫിസിലേക്കുള്ള കെപിസിസി മാർച്ചിലെ പൊലീസ് നടപടിക്കെതിരെ വിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ. ക്രൂരമായ പൊലീസ് നടപടിയാണു ഉണ്ടായതെന്നും കെപിസിസി അധ്യക്ഷനെ ലക്ഷ്യമിട്ടുണ്ടായ ആസൂത്രിതമായ അക്രമമാണു നടന്നതെന്നു സംശയിക്കുന്നതായും മാത്യു കുഴൽനാടൻ പറഞ്ഞു.
സംഘർഷങ്ങളും സമരങ്ങളും പ്രതിഷേധങ്ങളും എത്രയോ വട്ടം കേരള പൊലീസ് നേരിട്ടിട്ടുണ്ട്. സാധാരണ ഗതിയിൽ ഉദ്ഘാടന പ്രസംഗം കഴിഞ്ഞു പ്രധാന നേതാക്കളുടെ പ്രസംഗം കഴിഞ്ഞാണു പൊലീസ് നടപടി ഉണ്ടാവുക. ഇന്ന് ഇവിടെ നടന്നത് അങ്ങനെയല്ല. കെപിസിസി പ്രസിഡന്റ് വേദി വിടുന്നതിനു മുൻപ്, അദ്ദേഹം അനാരോഗ്യത്തിലാണെന്ന് അറിയാവുന്ന സർക്കാർ, അദ്ദേഹത്തെ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിതമായ അക്രമമാണ് നടന്നതെന്നു സംശയിക്കുന്നു.
ഇതിന് മുൻപ് കണ്ണീർ വാതകം നേരിട്ടിട്ടുണ്ട്. ഞങ്ങൾ നടത്തിയ സമരത്തിനു നേരെ കണ്ണീർ വാതകം പ്രയോഗിച്ചിട്ടുണ്ട്. ഇന്നിവിടെ പ്രയോഗിച്ച കണ്ണീർ വാതകം പൊലീസ് സ്റ്റാൻഡേർസ് അനുവദിക്കുന്ന കണ്ണീർ വാതകമായിരുന്നില്ല. ഒരു കെമിക്കൽ വെപ്പൺ പോലെ വരുന്ന കണ്ണീർ വാതകമായിരുന്നു. ഇതിന് സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ ഉണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു