കൊച്ചി: എറണാകുളം കറുകുറ്റിയിലെ മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കെട്ടിടത്തിൽ കുടുങ്ങിയയാൾ മരിച്ചു. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ന്യൂ ഇയർ കമ്പനീസ് ജീവനക്കാരൻ കരയാംപറമ്പ് സ്വദേശി ബാബുവാണ് മരിച്ചത്. തീപിടിത്തമുണ്ടായ ഉടനെ മറ്റ് ജീവനക്കാർ ഇറങ്ങിഓടിയെങ്കിലും ബാബുവിന് പുറത്ത് കടക്കാൻ കഴിഞ്ഞില്ല.
കെട്ടിടത്തിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താൻ അഗ്നിശമന സേന ശ്രമം നടത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. തീപിടിത്തമുണ്ടായി 4 മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാബുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. തീ പിടിത്തത്തിൻ്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.തൃശൂർ സ്വദേശി പ്രസാദിൻ്റെ ഉടമസ്ഥതയിലുള്ളതാണ് തീപിടിത്തമുണ്ടായ സ്ഥാപനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു