തിരുവനന്തപുരം: ഡി.ജി.പിയുടെ ഔദ്യോഗിക വസതിയിലെ മഹിളാ മോർച്ച പ്രതിഷേധത്തിൽ നടപടി. സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. പരാതി നൽകാനെന്ന വ്യാജേന എത്തിയവരെ തിരിച്ചറിഞ്ഞില്ലെന്നും ഗേറ്റ് തുറന്നു കൊടുത്തത് തെറ്റായ നടപടിയാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെന്‍ഷന്‍.
വണ്ടിപ്പെരിയാര്‍ കേസില്‍ വീഴ്ച ആരോപിച്ചാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ഡി.ജി.പിയുടെ ഔദ്യോഗിക വസതിയില്‍ തള്ളിക്കയറിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
ഡി.ജി.പി വീട്ടിലുള്ള സമയത്താണ് പോലീസിനെ മറികടന്നു പത്തോളം പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്. അപ്രതീക്ഷിതമായ നീക്കമായതിനാല്‍ പോലീസിനു തടയാനായില്ല. തുടര്‍ന്നു പ്രവര്‍ത്തകര്‍ മുറ്റത്തിരുന്നു പ്രതിഷേധിക്കുകയായിരുന്നു. വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ രക്ഷപെടാന്‍ പോലീസ് സഹായിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു