തൃശൂർ ∙ലോക്സഭാ തിരഞ്ഞെടുപ്പ് അരികിലെത്തി നിൽക്കെ പൂരം വിവാദം പെരുകിയാൽ കൈപൊള്ളുമെന്നു തിരിച്ചറിവിൽ പ്രശ്നപരിഹാരത്തിന് സർക്കാർ. മന്ത്രിമാരായ കെ.രാധാകൃഷ്ണന്റെയും കെ.രാജന്റെയും നേതൃത്വത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രതിനിധികളെയും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളെയും ഒന്നിച്ചിരുത്തി ചർച്ച നടത്താൻ തീരുമാനമായി.
സിപിഎം പ്രതിനിധിയായ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ.സുദർശൻ തൃശൂർ പൂരം തകർക്കാൻ നോക്കുകയാണെന്ന രീതിയിൽ ആരോപണമുയർത്തുകയും പ്രതിപക്ഷ കക്ഷികളൊന്നടങ്കം സമരമുഖത്തേക്കിറങ്ങുകയും ചെയ്തതോടെയാണു സർക്കാർ അപകടം തിരിച്ചറിഞ്ഞത്. ചർച്ച രണ്ടു ദിവസത്തിനകം വിളിക്കുമെന്നാണു സൂചന.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു