ചാലക്കുടി: ചാലക്കുടിയിൽ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു. ചാലക്കുടി ഐടിഐ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ ഒരു സംഘം ജീപ്പ് അടിച്ചു തകർക്കുകയായിരുന്നു.
പോലീസുകാര്‍ ജീപ്പിലിരിക്കെയാണ് പ്രവര്‍ത്തകര്‍ ജീപ്പിന് മുകളിൽ കയറി അക്രമം അഴിച്ചുവിട്ടത്. ഇന്നലെ ഐടിഐക്ക് മുന്നിലെ കൊടിതോരണങ്ങൾ പോലീസ് അഴിപ്പിച്ചിരുന്നു.
എസ്.എഫ്.ഐ. ആഹ്ലാദപ്രകടനത്തിന് പിന്നാലെവന്ന പോലീസ് ജീപ്പിന്റെ ചില്ലാണ് തകര്‍ത്തത്. ഡി.വൈ.എഫ്.ഐ. ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് നിധിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാനെത്തിയപ്പോള്‍ പോലീസിനുനേരേയും ആക്രമണമുണ്ടായി. പോലിസിന്റെ ലാത്തിവീശലില്‍ നിരവധി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു