മലപ്പുറം: നിലമ്പൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വി.ഇ.ഒ അറസ്റ്റില്‍. നിലമ്ബൂര്‍ വഴിക്കടവ് പഞ്ചായത്തിലെ വി.ഇ.ഒ ചുങ്കത്തറ കോട്ടോപ്പാടം സ്വദേശി നിജാസ് ആണ് വിജിലൻസിന്റെ പിടിയിലായത്.
നിജാസ് വഴിക്കടവ് കാരക്കോട് സ്വദേശി സുനിതയില്‍ നിന്ന് ഇരുപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. വിജിലൻസ് ലൈഫ് ഭവന പദ്ധതിയുടെ പേരിലാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
സുനിത എന്ന സ്ത്രീയില്‍ നിന്ന് പണം വാങ്ങുന്നതിനിടെയാണ് മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം ഷെഫീഖ് പ്രതിയെ പിടികൂടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു