തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യിലെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യ വിതരണത്തിനായി വരുമാനത്തില്‍ നിന്ന് മാറ്റിവെക്കേണ്ട തുക ഹൈക്കോടതി കുറച്ചു.ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വരുമാനത്തിന്റെ അഞ്ച് ശതമാനം മാത്രം വിരമിക്കല്‍ ആനുകൂല്യത്തിനായി മാറ്റിവച്ചാല്‍ മതിയെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
Read also : ജനുവരിയോടെ കൊവിഡ് കുതിച്ചുയരുമെന്ന് മുന്നറിയിപ്പ് : കർണാടകയിൽ സ്‌കൂളുകളില്‍ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ
നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വരുമാനത്തിന്റെ പത്ത് ശതമാനം വിരമിക്കല്‍ ആനുകൂല്യത്തിനായി മാറ്റിവെക്കണമെന്ന് ഉത്തരവിട്ടിരുന്നു. പുതിയ വിധി പ്രകാരം ജനുവരി ഒന്ന് മുതല്‍ കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനത്തില്‍ നിന്ന് അഞ്ച് ശതമാനം വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാനായി മാറ്റിവെക്കേണ്ടി വരും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു