റാവല്‍പിണ്ഡി: ഏഴുവര്‍ഷം മുമ്ബ് കാണാതായ മകനെ കണ്ടെത്തിയ സന്തോഷത്തിലാണ് പാകിസ്താനിലെ അമ്മ. ഏറെ വൈകാരികമായിരുന്നു ഇരുവരുടെയും പുനഃസമാഗമം. 2016ലാണ് മുസ്തകീം ഖാലിദിനെ കാണാതായത്. റാവല്‍പിണ്ഡിയിലെ തഹില്‍ മൊഹ്‍രി ചൗക്കില്‍ ഒരുപറ്റം യാചകരുടെ കൂട്ടത്തിലാണ് ഷഹീൻ അഖ്തര്‍ സ്വന്തം മകനെ കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന മുസ്‍തകീം പൊലീസിലായിരുന്നു ജോലി ചെയ്തിരുന്നത്.
മുസ്തകീമിനെ കണ്ടെത്തിയശേഷം യാചകരുടെ കൂട്ടത്തിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവരുടെ പരിസരം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.യാചനക്കിടെ മുസ്തകീം നിരവധി തവണ ശാരീരിക പീഡനങ്ങള്‍ക്കിരയായതായി കണ്ടെത്തിയിട്ടുണ്ട്. ടൈഫോയ്ഡ് ബാധിച്ചതുമുതലാണ് മുസ്തകീമിന് മാനസികാസ്വസ്ഥ്യം തുടങ്ങിയത്.
2016ല്‍ കാണാതായപ്പോള്‍ മാതാവ് പരാതി നല്‍കിയിരുന്നു. കടുത്ത വിഷാദം ബാധിച്ച മകൻവീടുവിട്ടു പോയി എന്നായിരുന്നു പരാതി. സാധാരണ ഇടക്കിടെ ഇങ്ങനെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാറുണ്ട് മുസ്തകീം. അന്നെല്ലാം നാട്ടുകാര്‍ മടക്കിക്കൊണ്ടുവരാറായിരുന്നു പതിവ്. എന്നാല്‍ ഇക്കുറി മുസ്തകീം വീട്ടില്‍ തിരിച്ചെത്തിയില്ല; അന്നുമാത്രമല്ല, പിന്നീടൊരിക്കലും.
യാചകരുടെ സംഘത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് പുരുഷൻമാരുമാണുണ്ടായിരുന്നത്. ഇവരില്‍ മൂന്നുപേര്‍ സഹോദരി സഹോദരൻമാരാണ് ഇവരെന്നും പൊലീസ് കണ്ടെത്തി. അവര്‍ മുസ്തകീമിനെയും നിര്‍ബന്ധിച്ച് സംഘത്തില്‍ ചേര്‍ക്കുകയായിരുന്നു. മകനെ തിരിച്ചറിഞ്ഞപ്പോള്‍ ഷഹീൻ മുസ്തകീമിനെ ആലിംഗനം ചെയ്തു. എന്നാല്‍ കൂട്ടത്തിലുണ്ടായിരുന്നവര്‍ അവരെ മര്‍ദിച്ചു. ഇവര്‍ക്കെതിരെ മുസ്തകീമിനെ തട്ടിക്കൊണ്ടുപോയതിനും യാചന നടത്തിച്ചതിനും കേസെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു