ചീകുമ്പോൾ ചീപ്പിനൊപ്പം പോകുന്ന മുടികളെ ഓർത്തു സങ്കടപ്പെടാത്തവരായി ആരുമില്ല. പ്രായഭേദമന്യേ എല്ലാവരും മുടി കൊഴിച്ചിൽ അനുഭവിക്കുന്നുണ്ട്. സ്ത്രീയ്ക്കും, പുരുഷനുമുള്ള പൊതു പ്രശ്‌നമാണിത്. ദിവസേന ചല കാര്യങ്ങൾ ശ്രദ്ധിച്ചാൽ തലതോർത്തുമ്പോൾ തോർത്തിലേക്ക് നോക്കി പരിഭവിക്കണ്ട
ഭക്ഷണം
ഭക്ഷണം, അതായത് പോഷകങ്ങള്‍ മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ അത്യാവശ്യമാണ്. ഇറച്ചി, മീന്‍, നട്‌സ്, ബെറികള്‍ എന്നിവയെല്ലാം തന്നെ മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായവയാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇതല്ലാതെ ബയോട്ടിന്‍, വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി, ബീറ്റാകരോട്ടിന്‍ എന്നിവയും മുടി കൊഴിച്ചില്‍ തടയാന്‍ ഏറെ അത്യാവശ്യമാണ്. പ്രോട്ടീനും മുടി വളരാന്‍ പ്രധാനമാണ്. ഇവ ഭക്ഷണത്തിലൂടെ ലഭ്യമാക്കുവാന്‍ ശ്രമിയ്ക്കു
സ്ട്രെസ്
സ്‌ട്രെസ് മുടി കൊഴിച്ചിലിന്റെ ആക്കം കൂട്ടുന്ന ഒന്നാണ്. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനം തകരാറിലാക്കി മുടി കൊഴിച്ചിലിന് ആക്കം കൂട്ടുന്നു. മുടി നരയ്ക്കാനും ഇത് കാരണമാകുന്നു. സ്‌ട്രെസ് ഒഴിവാക്കുക, ഇതിനായി ധ്യാനം പോലുളളവ പരീക്ഷിയ്ക്കുക. ഇതെല്ലാം തന്നെ മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും സ്‌ട്രെസ് മുടിയുടെ വളര്‍ച്ചയെ കേടു വരുത്തുകയാണ് ചെയ്യുന്നത്.
സ്റ്റൈലിംഗ്
നല്ല മുടിയുള്ള പലരുടേയും മുടി കൊഴിഞ്ഞു പോകുന്ന ഒരു കാരണം മുടിയില്‍ സ്റ്റൈലിംഗ്, ഇതിനായി ഉപയോഗിയ്ക്കുന്ന കെമിക്കലുകള്‍ എല്ലാം തന്നെയാണ്. ഇതെല്ലാം തന്നെ മുടിയെ കേടു വരുത്തും. ഇതു പോലെ ഹീറ്റിംഗ് പോലുള്ളവ, മുടി കൊഴിയാന്‍ പ്രധാന കാരണമാകുന്നു. ഇതെല്ലാം തന്നെ മുടിയുടെ വരണ്ട സ്വഭാവം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. മുടിയെ ദുര്‍ബലമാക്കുന്നു, മുടി കൊഴിച്ചിലിന്റെ ആക്കം കൂടുന്നു.
കെയർ
കടുത്ത വെയിലും സൂര്യപ്രകാശവുമെല്ലാം തന്നെ മുടിയ്ക്ക ദോഷം വരുത്തുന്നവയാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ് രശ്മികള്‍ മുടിയ്ക്ക് ദോഷം വരുത്തും. മുടിയെ സംരക്ഷിച്ചു നിര്‍ത്തുന്ന കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ പാളിയെ കേടാക്കാന്‍ ഇതിന് സാധിയ്ക്കും. ഇത് മുടിയുടെ വളര്‍ച്ചയെ ബാധിയ്ക്കും. മുടി കൊഴിച്ചിലിന് ആക്കം വര്‍ദ്ധിപ്പിയ്ക്കും. മുടി മൂടുന്നത് നല്ലത്. പുറത്തു പോകുമ്പോള്‍ ഷാള്‍, ക്യാപ് എന്നിവ ധരിയ്ക്കാം.