കണ്ണൂര്‍: മന്ത്രി വി.എന്‍ വാസവന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദൈവം നല്‍കിയ വരദാനമാണെന്ന സ്തുതി തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞതിനെ കുറിച്ചു അദ്ദേഹത്തോട് ചോദിക്കണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. വ്യക്തി പൂജ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാടല്ല. ഈ കാര്യത്തെ കുറിച്ചു വി.എന്‍. വാസവന്‍ പറഞ്ഞതിനു ശേഷം താന്‍ പ്രതികരിക്കുമെന്നും അപ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പണ്ട് നെഹ്രു പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹം അമ്പലം പണിയുമെന്ന് പറഞ്ഞു. എന്നാല്‍ ഭൗതികവാദിയായ അദ്ദേഹം എങ്ങനെ അമ്പലം പണിയുമെന്ന ചോദ്യം പലരും ഉന്നയിച്ചു. എന്നാല്‍ താന്‍ ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ പണിയുമെനാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെ ഓരോ ആളുകള്‍ എങ്ങനെയാണ് അവര്‍ പറയുന്നത് കൊണ്ടുള്ള അര്‍ത്ഥം ഉദ്ദ്യേശിക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണമെന്നും അവര്‍ക്ക് മാത്രമേ അതു മനസിലാവുകയുള്ളുവെന്നും എം.വി ഗോവിന്ദന്‍ ചൂണ്ടികാട്ടി. നവ കേരള സദസിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത് സമരമല്ല കടന്നാക്രമണമാണെന്നാണ് അതിനെ പറയേണ്ടത്. പൊലീസ് കേസെടുത്തപ്പോള്‍ താന്‍ പേടിച്ചു പോയിയെന്നു പറഞ്ഞത്. അങ്ങേയറ്റത്തെ ജനാധിപത്യ വിരുദ്ധമാണ് തന്നെയാര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന ഭാവമാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.
കോഴിക്കോട് മിഠായി തെരുവില്‍ ഗവര്‍ണര്‍ക്ക് മിഠായി നുണയാന്‍ കഴിഞ്ഞത് കേരളത്തിന്റെ ക്രമസമാധാനം തകര്‍ന്നില്ലെന്നതിന്റെ തെളിവാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. യുത്ത് കോണ്‍ഗ്രസ് തിരുവനനന്തപുരത്ത് നടത്തുന്ന പ്രതിഷേധം നവകേരള സദസിനെ ബാധിക്കില്ല. സര്‍ക്കാര്‍ പരിപാടി അതിന്റെ മുറയ്ക്കു തന്നെ നടക്കുമെന്നും ഏതെങ്കിലും രണ്ടാളുകള്‍ പ്രതിഷേധിച്ചാല്‍ നവകേരള സദസിനെ പ്രതികൂലമായി ബാധിക്കില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തെ പ്രളയത്തില്‍ നിന്നും കൊവിഡില്‍ നിന്നും രക്ഷിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത്രയും കരുത്തനായ മുഖ്യമന്ത്രി വേറെയുണ്ടാവില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയെ കുറിച്ചു വി എന്‍ വാസവന്റെ പരാമര്‍ശം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു