പത്തനംതിട്ട : ശബരിമലയില്‍ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര നാളെ ആരംഭിക്കും.ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് രാവിലെ 7:00 മണി മുതലാണ് ഘോഷയാത്രയ്ക്ക് തുടക്കമാകുക.നിലവില്‍, ഘോഷയാത്രയ്ക്കുളള മുഴുവൻ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.വിവിധ ക്ഷേത്രങ്ങളില്‍ ഘോഷയാത്രയ്ക്ക് സ്വീകരണം ഒരുക്കുന്നതാണ്.
ഡിസംബര്‍ 26-ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര പമ്പയിൽ എത്തിച്ചേരുക. തുടർന്ന് പമ്പഗണപതി കോവിലില്‍ ഭക്തര്‍ക്ക് ദര്‍ശനമൊരുക്കും. ഉച്ചതിരിഞ്ഞ് 3:00 മണിക്ക് പ്രത്യേക പേടകങ്ങളിലാക്കി ഗുരുസ്വാമിമാര്‍ തലയിലെന്തി നീലിമല, അപ്പാച്ചിമേട്, ശബരി പീഠം വഴി വൈകിട്ട് 5:00 മണിക്ക് ശരംകുത്തിയില്‍ എത്തിച്ചേരുന്നതാണ്. സോപാനത്ത് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തങ്ക അങ്കി സ്വീകരിച്ച് ശ്രീകോവിനുള്ളിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന്, നടയടച്ച് തങ്ക അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുന്നതാണ്.