ഉന്നത യുഎസ് – ചൈനീസ് സൈനിക ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം (2023 ഡിസം 21 ) ഓൺലൈൻ കൂടിക്കാഴ്ച നടത്തി. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൈനിക ബന്ധം വിശാലമായി പുനഃസ്ഥാപിക്കുകയെന്ന ദിശയിലാണ് ഈ വർഷത്തിനിടയിലെ ആദ്യ സംഭാഷണമെന്നു പെന്റഗൺ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട്.
2022 ആഗസ്തിൽ അന്നത്തെ യു എസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി സ്വയംഭരണ തായ്വാൻ സന്ദർശിച്ചതിനെത്തുടർന്ന് ബിജീങ് -വാഷിങ്ടൺ ബന്ധംഅനിശ്ചിതാവസ്ഥയിലായി.
കഴിഞ്ഞ മാസം ബൈഡൻ – ഷി ജിൻപിങ് കരാർ പ്രകാരം ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ സൈനിക ബന്ധം പുനരാരംഭിക്കുന്നതിന് വഴിയൊരുങ്ങിയിരുന്നു. ഈ കരാറിൻ്റെ ചുവടുപിടിച്ചാണ് ഇരു രാഷ്ട്രങ്ങളിലെയും ഉന്നത സൈനീക ഉദ്യോഗസ്ഥർ തമ്മിലുള്ള വീഡിയോ ടെലികോൺഫറൻസ്. തായ് വാൻ പ്രതിസന്ധി മൂർച്ഛിച്ചതിനെ തുടർന്നുണ്ടായ അനിശ്ചിതാവസ്ഥയിൽ അയ്വുണ്ടാകുന്നതിൻ്റെ സൂചനയാണ് ഈ സംഭാഷണം.
യുഎസ് എയർഫോഴ്സ് ജനറൽ ചാൾസ് ക്യു. ബ്രൗണും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാനും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി ജനറൽ ലിയു ഷെൻലിയും തമ്മിലായിരുന്നു സംഭാഷണം. ചൈനീസ്, യുദ്ധ പ്രവർത്തന – ആസൂത്രണ ഉത്തരവാദിത്തമുള്ള സൈനിക സംഘടന സെൻട്രൽ മിലിട്ടറി കമ്മീഷന്റെ (സിഎംസി) ജോയിന്റ് സ്റ്റാഫ് ഡിപ്പാർട്ട്മെന്റ് മേധാവിയാണ് ലിയു. നിരവധി ആഗോള – മേഖലാ സുരക്ഷാ പ്രശ്നങ്ങൾ. സ്പർശിച്ചതായി ബ്രൗണിന്റെ ഓഫീസ് അറിയിച്ചു.
ഇരു രാഷട്ര ങ്ങൾക്കിടയിലെ തെറ്റായ ധാരണകളും കണക്കുകൂട്ടലകളും സംഘർഷ ത്തിലേക്ക് വഴിമാറിയ്ക്കോം. ഇത്തരമവസ്ഥ തടയാൻ ഇരു സൈനിക നേതൃത്വങ്ങൾ തമ്മിലുള്ള തുറന്ന ആശയവിനിമയം നിർണായകമാണെന്ന് പെന്റഗൺ അധികൃതർ പറയുന്നു.
സംഭാഷണത്തിൻ്റെ ആവശ്യകതയിലൂന്നി താൻ കഴിഞ്ഞ മാസം ലിയു ഷെൻലിയുമായി കത്തിടപാടു നടത്തിയതായി ബ്രൗൺ അറിയിച്ചു. ആരോഗ്യകരവും സുസ്ഥിരവുമായ
യുഎസ് – ചൈന സൈനിക-സൈനിക ബന്ധം വികസിപ്പിക്കുന്നതിലെ പരമപ്രധാനമായ ഘടകം ചൈനയെക്കുറിച്ച് ശരിയായ ധാരണ യുഎസിനുണ്ടായിരിക്കുകയെന്നതാണെന്ന് ലിയു പറഞ്ഞു.
സൈനിക ആശയവിനിമയങ്ങൾ പുനഃസ്ഥാപിച്ചാലും ഇരുപക്ഷവും തമ്മിൽ യഥാർത്ഥ പ്രവർത്തനപരമായ സംഭാഷണത്തിന് ഇനിയും സമയമെടുക്കുമെന്ന് യുഎസ് ഉന്നത സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏഷ്യ-പസഫിക് മേഖലയിയെ യുഎസ് സൈനിക സാന്നിദ്ധ്യത്തെ അതീവ സംശയത്തോടെയാണ് ബീജിങ് കാണുന്നത്. ഇതു സംബന്ധിച്ച ആശയ വ്യക്തത തേടുകയെന്നതാണ്
ഇരു രാഷ്ട്രങ്ങൾക്കിടയിലെ പ്രതിരോധ ബന്ധിത സംഭാഷണങ്ങളിലൂടെ ചൈന ഉദ്ദേശിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
ജനാധിപത്യ ഭരണകൂട തായ്വാന്റെ ഭാവി മുതൽ ദക്ഷിണ ചൈനാ കടൽ മേഖലാ അവകാശവാദങ്ങൾ വരെ വാഷിങ്ടണും ബീജിങും തമ്മിൽ തർക്കത്തിലാണ്. ഫെബ്രുവരിയിൽ യുഎസ് ചൈനീസ് ചാര ബലൂൺ വീഴ്ത്തിയതിന് ശേഷം വഷളായ നയതന്ത്രബന്ധങ്ങൾ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ കൂടിയാണ് പുരോഗമിക്കുന്നത്.
തായ്വാൻ ചൈനയുടെ ആഭ്യന്തര വിഷയമാണ്. അതു കൊണ്ടുതന്നെ ചൈനീസ് സായുധസേന തായ് വാനുമേലുള്ള തങ്ങളുടെ പരമാധികാര- പ്രാദേശിക സമഗ്രത ദൃഢമായി സംരക്ഷിക്കുമെന്ന് ലിയു പറഞ്ഞു. ദക്ഷിണ ചൈനാ കടലിലെ ചൈനീസ് നാവി കാവകാശങ്ങളെയും താല്പ ര്യങ്ങളെയും യുഎസ് മാനിക്കണമെന്നും ലിയു ആവശ്യപ്പെട്ടു.
മേഖലാ സമാധാനവും സ്ഥിരതയിലൂന്നി ചൈന-യുഎസ് ബന്ധങ്ങങ്ങൾ പരിപാലിക്കുന്നതിൽ വാക്കുകളിലും പ്രവൃത്തികളിലുമുള്ള കൃത്യമായ ബോധ്യപ്പെടലുകളുണ്ടാകണമെന്നു യുഎസിനെ ലിയു ഓർമ്മപ്പെടുത്തി.