ഗസ്സ: ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി സൈനികത്താവളമാക്കി ഇസ്രായേൽ. തുടർച്ചയായ ആക്രമണത്തിൽ ആശുപത്രി കെട്ടിടത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.
വടക്കൻ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രി 2015ലാണ് പ്രവർത്തനമാരംഭിച്ചത്. ഇന്തോനേഷ്യയിലെ ജനങ്ങൾ നൽകുന്ന സംഭാവനകൊണ്ടാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ജബാലിയ അഭയാർഥി ക്യാമ്പിന് സമീപത്തുള്ള നാല് നില കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്.
അതേസമയം, ഹമാസിനു മുമ്പാകെ ഒന്നുകിൽ അടിയറവ്, അല്ലെങ്കിൽ മരണമെന്ന രണ്ടു വഴികളേയുള്ളൂവെന്ന് നെതന്യാഹു പ്രതികരിച്ചു.
ചരിത്രപരമായ അബദ്ധങ്ങളാണ് ഇസ്രായേൽ പിന്തുടരുന്നതെന്നാണ് ഹമാസിന്റെ പ്രതികരണം. അധിനിവേശം പൂർണമായി അവസാനിപ്പിക്കാതെ വെടിനിർത്തലിന് ഇല്ലെന്നാണ് ഹമാസ് നിലപാട്.
തുടർചർച്ചകൾക്കായി ഹമാസ് പി ബി അധ്യക്ഷൻ ഇസ്മാഈൽ ഹനിയ കെയ്‌റോയിൽ തുടരുന്നുണ്ട്. രണ്ടര മാസത്തിനുളളിൽ 720 ഇസ്രായേൽ സൈനിക വാഹനങ്ങൾ തകർത്തെന്ന് ഹമാസ് അവകാശപ്പെട്ടു.
ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 20,000 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 52,000ൽ കൂടുതൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. 20 ലക്ഷത്തോളം ആളുകളാണ് ഗസ്സയിൽ ഭവനരഹിതരായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു