ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പൂര്‍ണമായും സജ്ജമാകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിൽ തീരുമാനം. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വി യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പുകളിൽ കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിൽ സംസ്ഥാന നേതൃത്വത്തെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ വിമർശിച്ചു. തോല്‍വിയിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആഹ്വാനം ചെയ്തു.
ഭാരത് ജോഡോ യാത്രയുടെ രണ്ടാഘട്ടം ഉടന്‍ ഉണ്ടാകുമെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. ലോക്‌സഭാ സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കും. വൈകാതെ തന്നെ സ്‌ക്രീനിങ് കമ്മിറ്റി രൂപീകരിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു.
പ്രതിപക്ഷ എംപിമാരെ പാര്‍ലമെന്റില്‍ നിന്ന് കൂട്ടമായി സസ്‌പെന്‍ഡ് ചെയ്ത നടപടിയെ അപലപിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കുകയും ചെയ്തു. ജനാധിപത്യംതന്നെ അക്രമിക്കപ്പെടുന്നു. ഭരണഘടന പൗരന്‍മാര്‍ക്ക് അനുവദിക്കുന്ന എല്ലാ സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.
‘കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇതിനോടകം തീരുമാനം പ്രഖ്യാപിച്ചുകഴിഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കും. സ്‌ക്രീനിങ് കമ്മിറ്റി ഈ മാസം രൂപവത്കരിക്കും. രണ്ട് ദിവസത്തിനകം പ്രകടനപത്രിക സമിതി രൂപീകരിക്കും’, വേണുഗോപാല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനുഗോലുവിന് പാര്‍ട്ടിയുടെ പ്രചാരണവും സമൂഹിക മാധ്യമങ്ങളുടെ ചുമതലയും നല്‍കിയതായാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. കര്‍ണാടക, തെലങ്കാന തിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് വിജയത്തില്‍ കനുഗോലു നിര്‍ണായക പങ്കുവഹിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും മറ്റു മുതിര്‍ന്ന നേതാക്കളുമായും കനുഗോലു അടുത്തിടെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു