പ്രാഗ്: ചെക് റിപ്പബ്ലിക്കിലെ പ്രാഗിൽ യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ 15 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റു. ചാൾസ് യൂണിവേഴ്സിറ്റിയുടെ ഫാക്കൽറ്റി ഓഫ് ആർട്സിലാണ് വെടിവയ്പ്പുണ്ടായത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വെടിവെപ്പുണ്ടായതെന്ന് ചെക്ക് പൊലീസ് അറിയിച്ചു. അക്രമിയെ വെടിവെച്ചുകൊന്നതായും പൊലീസ് അറിയിച്ചു. നിലവിൽ കെട്ടിടം ഒഴിപ്പിക്കുകയാണെന്നും സംഭവസ്ഥലത്ത് നിരവധി പേര്‍ മരിച്ചിട്ടുണ്ടെന്നും നിരവധി ആളുകൾക്ക് പരിക്കേറ്റതായും പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ചാൾസ് യൂണിവേഴ്‌സിറ്റി ഫാക്കൽറ്റി ഓഫ് ആർട്‌സിലാണ് വെടിവപ്പ് നടന്നതെന്ന് ചെക്ക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് പ്രദേശം സീല്‍ ചെയ്യുകയും സമീപത്തുള്ളവരോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു