തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രതിഷേധം. പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. തന്നെ ആക്രമിക്കാൻ മുഖ്യമന്ത്രി ഗുണ്ടകളെ അയക്കുകയാണെന്നും അങ്ങനെയുള്ളയാൾ ഒരു മറുപടിയും അർഹിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു.
വൈകിട്ട് ആറേ മുക്കാലോടെയാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ നിന്ന് പുറത്തിറങ്ങുന്നത്. ഈസമയമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഗവർണർ വിമാനത്താവളത്തിലേക്ക് പോകുംവഴിയാണ് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
അതേസമയം, ഗവർണർ ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രപതിക്ക് കത്ത് അയച്ചു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ ഗവര്‍ണര്‍ തയ്യാറാകുന്നില്ല. വർഷങ്ങളോളം ബില്ലുകൾ പിടിച്ചുവെക്കുന്നു. ബില്ലുകളുമായി ബന്ധപ്പെട്ട് സംശയം ചോദിക്കുമ്പോൾ മന്ത്രിമാർ ഗവർണർക്ക് മുന്നിൽ വിശദീകരണം നൽകിയിരുന്നു. എന്നിട്ടും ഒപ്പിടാതെ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു