മിസോറി സിറ്റി ∙ പാസ്റ്റർ ജേക്കബ് മാത്യു ജീവകാരുണ്യ പ്രേക്ഷിത പ്രവർത്തനത്തെ സഹായിക്കാനായി നേഷൻസ് ക്രൈ എന്ന സംഘടന ആരംഭിച്ചു. സമൂഹത്തിൽ കഷ്ടപ്പെടുന്നവരുടെ കണ്ണീർ ഒപ്പുവാനും സഹായം ആവശ്യമുള്ളവരെ സഹായിക്കുവാനും പ്രേക്ഷിത പ്രവർത്തനങ്ങളിലൂടെ നല്ലൊരു ഭാവി പ്രത്യാശ നൽകുവാനുമായി ആരംഭിച്ച ഈ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം മിസോറി സിറ്റിയിൽ വച്ചു നടന്നു.
സാമൂഹ്യ, രാഷ്ട്രീയ, പത്രപ്രവർത്തകരെ കൂടാതെ വിവിധ സഭകളുടെയും സംഘടനകളുടെയും പ്രതിനിധികളും സംബന്ധിച്ചു ആശംസകൾ അറിയിച്ചു.
ഡോ. ഷിബു തോമസ് ഡാളസ് പ്രാർത്ഥിച്ചു ഉൽഘാടനം ചെയ്തു. ഡോ. ഷിബ തോമസ് വേൾഡ് മലയാളി കൗൺസിൽ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് എന്നിവയിൽ നേതൃത്വം വഹിക്കുന്നു. ഡോ. ലിയ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. ഗിദയോൽ, ജഡ്ജി ജൂലി മാത്യു, മിസോറി സിറ്റി കൗൺസിലർ മോണിക്ക റെയ്ലി, മേയർ റോബിൻ ഏലങ്കാട്ട്, ജോയി തുമ്പമൺ ഇന്ത്യാ പ്രസ് ക്ലബ്, പാസ്റ്റർ ഫിന്നി അലുമ്മൂട്ടിൽ പീസീനാക്ക്, സണ്ണി താഴാംപ്പള്ളം തുടങ്ങിയവർ അഭിവാദനങ്ങൾ അർപ്പിച്ചു.
ജീവിതത്തിന്റെ അർഥം കാണാതെ മൂന്നു തവണ ആത്മഹത്യക്കു ശ്രമിച്ച പാസ്റ്റർ ജേക്കബ് മാത്യുവിന്റെ അനുഭവ സാക്ഷ്യം അവിസ്മരണിയമാണ്. ക്രിസ്തു നാഥൻ ജീവിതത്തിൽ ദിശബോധം നൽകിയപ്പോൾ ജീവിതത്തിൽ ദുഃഖ അനുഭവിക്കുന്നവരേയും പ്രത്യാശ ഇല്ലാത്തവരെയും ഉദ്ധരിക്കുവാൻ ശ്രമിക്കുകയാണ് പാസ്റ്റർ ജേക്കബ്. ഫുൾ ഗോസ്പൽ അസംബ്ലി ഫിലഡൽഫിയ, ശാരോൽ ഫെലൊഷിപ്പ് ഒക്കലഹോമാ, ഇമ്മാനുവേൽ അസംബ്ലി ഹൂസ്റ്റൺ എന്നീ സഭകളിൽ സുവിശേഷ ശുശ്രൂഷകനായിരുന്നിട്ടുണ്ട്. ഭാര്യ: മിരിയം. മക്കൾ: ജോഷ്വാ, മീഖാ, അബിഗോൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു