ഷിക്കാഗോ ∙ ലോകമെമ്പാടുമുള്ള 1.12 ദശലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് ടൊയോട്ട മോട്ടോർ അറിയിച്ചു. എയർബാഗുകളിലെ സാങ്കേതിക തകരാറാണ് കാരണം. കാമ്രി, അവലോൺ, കൊറോള, ആർഎവി 4, ലെക്സസ് ഇഎസ്250, ഇഎസ്300എച്, ഇഎസ്350, ആർഎക്സ്350 ഹൈലാൻഡർ, സിയന്ന എന്നിവ ഉൾപ്പെടെയുള്ള ഹൈബ്രിഡ് വാഹനങ്ങളും തിരിച്ച് വിളിക്കും. 2020 മുതൽ 2022 വരെയുള്ള മോഡൽ വാഹനങ്ങളിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്.
ഒക്യുപന്റ് ക്ലാസിഫിക്കേഷൻ സിസ്റ്റം (OCS) സെൻസറുകൾ ശരിയായ വിധത്തിൽ പ്രവർത്തിക്കാത്തതിനാലാണ് സാങ്കേതിക തകരാർ സംഭവിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് ഡീലർമാർ പരിശോധിക്കും, ആവശ്യമെങ്കിൽ, സെൻസറുകൾ മാറ്റിസ്ഥാപിക്കും. തിരിച്ചുവിളിക്കുന്നതിനെക്കുറിച്ച് ഫെബ്രുവരിയിൽ ഉടമകളെ അറിയിക്കും,
2022 ജൂലൈയിൽ ടൊയോട്ട അമേരിക്കയിലെ 3,500 ആർഎവി 4 വാഹനങ്ങൾ തിരിച്ചുവിളിച്ചിരുന്നു. മുൻ വശത്തെ എയർ ബാഗുകൾ 30 വർഷത്തിനിടെ യുഎസിൽ 50,000-ത്തിലധികം ജീവൻ രക്ഷിച്ചതായി നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു