തൃശൂർ : വയനാട്ടില്‍ നിന്ന് പിടിയിലായ കടുവയുടെ ശസ്ത്രക്രിയ വിജയകരം. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് നരഭോജി കടുവയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.
മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയകരമെന്ന് സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്‍. കീര്‍ത്തി ഐ എഫ് എസ് അറിയിച്ചു. ഡോ. ശ്യാം കെ വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. മുഖത്തെ മുറിവ് തുന്നിക്കെട്ടി. ഇനി 7 ദിവസം കടുവയെ നിരീക്ഷണത്തില്‍ വയ്ക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു