ബിഗ് ബോസ് അഞ്ചാം സീസണിലെ വിന്നറായ അഖില്‍ മാരാരുടെ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്. ഭാര്യ രാജലക്ഷ്മിയോടൊപ്പം ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് താരം തന്റെ കരിയറിനെ കുറിച്ചും കുടുംബത്തെ പറ്റിയുമൊക്കെ സംസാരിച്ചത്. ഇപ്പോഴിതാ അഞ്ച് കുട്ടികളെ വേണമെന്നുള്ള തങ്ങളുടെ ആഗ്രഹത്തെ പറ്റി അഖിലും ഭാര്യയും പറയുന്നതാണ് ശ്രദ്ധേയമാവുന്നത്. നേരത്തെ പ്രസവം നിര്‍ത്തിയെങ്കിലും അങ്ങനൊരു ആഗ്രഹം വന്നതോടെ അതിനുള്ള ചികിത്സയ്ക്ക് ഒരുങ്ങുകയാണെന്നാണ് അഭിമുഖത്തില്‍ താരദമ്പതിമാര്‍ പങ്കുവെച്ചിരിക്കുന്നത്.
അഖിലിന്റെ ഭാര്യയെ ബിഗ് ബോസിലേക്ക് വിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നാണ് മറുപടി. കാരണം അവിടെ ഭക്ഷണം കിട്ടില്ല. ഭക്ഷണം കഴിക്കാതൊന്നും തനിക്ക് ഇരിക്കാന്‍ സാധിക്കില്ലെന്നാണ് രാജലക്ഷ്മി പറയുന്നത്. മാത്രമല്ല നല്ലൊരു ഭാര്യയായി അടുക്കളയില്‍ പാചകം ചെയ്ത് കുട്ടികളുമായി ജീവിക്കുക, അടിയുണ്ടാക്കണം എന്നത് മാത്രമാണ് തന്റെ ആഗ്രഹം.
പിന്നെയുള്ളൊരു ആഗ്രഹം അഞ്ച് പിള്ളേര്‍ വേണമെന്നുള്ളതാണ്. ഇക്കാര്യം ഭര്‍ത്താവ് തന്നെയാണ് നാട്ടില്‍ പരസ്യമാക്കിയതെന്നാണ് ലക്ഷ്മി പറയുന്നത്. മാത്രമല്ല ലക്ഷ്മിയുടെ പ്രസവം നേരത്തെ നിര്‍ത്തിയതാണ്. അത് മാറ്റാന്‍ വേണ്ടി ആശുപത്രിയില്‍ പോകാനൊരുങ്ങുകയാണെന്നാണ് താരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യങ്ങളൊന്നും പുറത്ത് പറയരുതെന്ന് വീട്ടില്‍ നിന്നും പഠിപ്പിച്ചോണ്ട് വന്നതാണെന്നും എന്നാല്‍ അഖില്‍ അതെല്ലാം വിളിച്ച് പറഞ്ഞെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. ഞാന്‍ എന്തെങ്കിലും ആഗ്രഹം പറഞ്ഞാല്‍ ആദ്യം അണ്ണന്‍ ചീത്ത വിളിക്കും. നിനക്ക് എന്തിന്റെ കേടാണ്, അതിന്റെ ആവശ്യമില്ലെന്ന് ഒക്കെ പറയും. എന്നാല്‍ കുറച്ച് കഴിയുമ്പോള്‍ അതെല്ലാം സാധിച്ച് തരുന്ന സ്വഭാവമാണ്. ഇപ്പോള്‍ തന്നെ ക്രിസ്തുമസ് ട്രീ വേണമെന്ന് മക്കള്‍ പറഞ്ഞതോടെ പതിനായിരം രൂപയുടെ ട്രീയാണ് വാങ്ങി കൊണ്ട് വന്നത്. മാത്രമല്ല അതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ അടി കൂടുകയും ചെയ്തു.
എന്തെങ്കിലും സാധനങ്ങള്‍ വാങ്ങി കൊടുക്കാന്‍ പറഞ്ഞിട്ട് കേട്ടില്ലെങ്കില്‍ വന്‍ അവസ്ഥയാണെന്നാണ് അഖില്‍ പറയുന്നത്. അതിന്റെ പേരില്‍ അടിയായിരിക്കും. പുതിയ വസ്ത്രം വാങ്ങി കൊണ്ട് വന്നാലും അതൊക്കെ ഞാന്‍ അടുക്കി പെറുക്കി വെക്കണം, മക്കള്‍ നെയില്‍ പോളിഷ് നിലത്തൂടി മറിച്ച് ആകെ വൃത്തിക്കേടാക്കി. ഇതൊക്കെ ഞാന്‍ വൃത്തിയാക്കാന്‍ വേണ്ടി വെച്ചിരിക്കുകയാണ്. അതിന്റെ പേരില്‍ വഴക്കായി. അവള്‍ മാറി കിടന്നു. ആദ്യമായിട്ടാണ് വഴക്ക് കൂടി മൂന്ന് ദിവസം മാറി കിടക്കുന്നത്. എന്നിരുന്നാലും ആ ദിവസങ്ങളില്‍ തനിക്ക് വല്ലാത്ത സമാധാനം ഉണ്ടായിരുന്നുവെന്നാണ് അഖില്‍ തമാശരൂപേണ പറഞ്ഞത്.
എന്നാല്‍ പുറത്ത് കാണുന്നത് പോലെ ജാഡയൊന്നുമില്ലാതെ എന്റെ കാല് പിടിക്കാന്‍ വന്നു. വാ മോനെ വാ എന്നൊക്കെ പറഞ്ഞാണ് വന്നത്. പക്ഷേ ദേഷ്യം കാരണം അവള്‍ മാന്തിയെന്ന് അഖില്‍ പറയുമ്പോള്‍ അതിന് വേണ്ടിയാണ് താന്‍ നഖം വളര്‍ത്തുന്നതെന്നായി ഭാര്യ. മാത്രമല്ല അവളെ വീഴ്ത്താന്‍ തന്റെ കൈയ്യിലൊരു ആയുധമുണ്ടെന്നും അങ്ങനെ അവളതില്‍ വീണുവെന്നും അഖില്‍ പറയുന്നു. ജീവിതത്തില്‍ നല്ലൊരു പൊതുപ്രവര്‍ത്തകന്‍ ആകാനാണ് ശ്രമിച്ചത്. പക്ഷേ ആര്‍ക്ക് വേണ്ടി എന്നൊരു ചോദ്യം മനസിലുണ്ട്. ഒരു മന്ത്രി എന്തിനാണ് മോഷ്ടിക്കാന്‍ പോകുന്നത്. അയാള്‍ക്ക് എവിടെ പോയാലും ബഹുമാനം കിട്ടും. ജീവിക്കാന്‍ നല്ല സാഹചര്യങ്ങളുണ്ടാവും. അയാളുടെ കഴിവും സ്ഥാനവും ഉപയോഗിച്ച് എത്രയോ മനുഷ്യരെ സഹായിക്കാന്‍ പറ്റും. അങ്ങനെയുള്ളപ്പോള്‍ ഇവനൊക്കെ എന്തിനാണ് കട്ട് മുടിച്ച് നാട്ടുകാരെ പറ്റിക്കുന്നത്. അങ്ങനെ വിചാരിച്ചിട്ടാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് അഖില്‍ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു