ക്രിസ്മസ് അടുക്കുമ്പോൾ എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു പലഹാരമായിരിക്കും വട്ടയപ്പം. എന്നാൽ വീട്ടിൽ ഉണ്ടാക്കുന്ന വട്ടയപ്പത്തിന് കടകളിൽ നിന്നും ലഭിക്കുന്നതിന്റെ അത്ര സോഫ്റ്റ്നസ് കിട്ടുന്നില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. കടകളിൽ നിന്നും ലഭിക്കുന്ന അതേ രീതിയിൽ വട്ടയപ്പം വീട്ടിൽ തയ്യാറാക്കി എടുക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. വട്ടയപ്പം തയ്യാറാക്കാനുള്ള അരി തിരഞ്ഞെടുക്കുന്നത് മുതൽ മാവ് പുളിപ്പിച്ചെടുക്കുന്നത് വരെ വളരെയധികം ശ്രദ്ധ നൽകിയാൽ മാത്രമാണ് ഉദ്ദേശിച്ച രീതിയിൽ സോഫ്റ്റ്‌നെസ്സും രുചിയും ലഭിക്കുകയുള്ളു .
ആവശ്യമായ ചേരുവകൾ
- ആന്ധ്ര പച്ചരി – 2 കപ്പ്
- ചിരകിയ തേങ്ങ – 1കപ്പ്
- പഞ്ചസാര – 3/4 കപ്പ്
- ഏലയ്ക്ക – 8
- വെള്ളം – ഒന്നേമുക്കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം കുതിരാനായി വെക്കണം. അരി കഴുകുമ്പോൾ അതിന്റെ പശ എല്ലാം പൂർണമായും കളഞ്ഞ് വേണം വൃത്തിയാക്കി എടുക്കാൻ. ശേഷം നാല് മണിക്കൂർ നേരം കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കാം. അരി നന്നായി കുതിർന്നു വന്ന ശേഷം മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. രണ്ടുതവണയായാണ് അരച്ചെടുക്കുന്നത് എങ്കിൽ രണ്ടാമത്തെ സെറ്റ് അരി ഇടുന്നതിനോടൊപ്പം ഒരു കപ്പ് അളവിൽ തേങ്ങയും എടുത്തുവച്ച പഞ്ചസാരയും ചേർത്ത് വേണം അരച്ചെടുക്കാൻ.
ശേഷം രണ്ട് സെറ്റായി അരച്ചെടുത്ത മാവ് നല്ലതുപോലെ മിക്സ് ചെയ്ത് ഒന്നാക്കി മാറ്റുക. ഇതിൽ നിന്നും ഒരു കരണ്ടി അളവിൽ മാവെടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം അത് നല്ലതുപോലെ പാവ് കാച്ചി എടുക്കണം. പാവും നേരത്തെ അരച്ചുവച്ച മാവിൽ നിന്ന് കുറച്ചു എടുത്തതും ചേർത്ത് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം തയ്യാറാക്കി വച്ച മാവിലേക്ക് അരച്ചെടുത്ത മാവിന്റെ കൂട്ടുകൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് മാവ് നല്ലതുപോലെ പുളിച്ച് കിട്ടാനായി ഒരു ടീസ്പൂൺ അളവിൽ യീസ്റ്റ് കൂടി ചേർത്തു കൊടുക്കാം.
മാവിന്റെ കൺസിസ്റ്റൻസിക്ക് ആവശ്യമായ വെള്ളം കൂടി ചേർത്ത ശേഷം പുളിപ്പിക്കാനായി മാറ്റിവെക്കുക. വട്ടയപ്പം ഉണ്ടാക്കുന്നതിനു മുൻപായി കൈ ഉപയോഗിച്ച് മാവ് നല്ലതുപോലെ അടിച്ചു സെറ്റ് ആക്കി എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മാവിനകത്ത് ഹോളുകൾ ഉണ്ടാകുന്നത് ഒഴിവാക്കാനായി സാധിക്കാം. ശേഷം ഇഡലി പാത്രത്തിൽ വെള്ളമൊഴിച്ച് ആവി വന്നു തുടങ്ങുമ്പോൾ ഒരു പ്ലേറ്റിൽ അല്പം നെയ്യ് തടവി ഒരു കരണ്ടി അളവിൽ മാവൊഴിച്ച് എടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ വട്ടയപ്പം റെഡിയായി കഴിഞ്ഞു.
കടപ്പാട് : നീനൂ കാർത്തിക, അനിതാസ് ടേസ്റ്റി കോർണർ
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു