കുട്ടികൾക്ക് ഏറെ ഇഷ്ടമാകുന്ന നാലുമണി പലഹാരങ്ങളിൽ ഒന്നാണ് ചിക്കൻ പക്കാവട. വളരെ എളുപ്പത്തില്‍ തന്നെ നമുക്കിത് വീട്ടിലുണ്ടാക്കിയെടുക്കാം. എങ്ങനെയെന്ന് നോക്കിയാലോ….
ആവശ്യമായ ചേരുവകൾ
- ചിക്കൻ -എല്ലില്ലാത്തത് 200ഗ്രാം
- സവാള -2എണ്ണം
- പച്ചമുളക് -3എണ്ണം
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1/2ടി സ്പൂൺ
- മല്ലിയില -അൽപ്പം
- ഉപ്പ് -ആവശ്യത്തിന്
- എണ്ണ -വറുക്കാൻ
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ മിക്സിയിൽ ഇട്ട് ചതക്കുക. ശേഷം സവാള ,പച്ചമുളക്,ഇഞ്ചി വെളുത്തുള്ളി ഉപ്പ് എന്നിവ ചേർത്ത് കുഴക്കുക.ഇതിലേക്ക് മല്ലിയിലയും ചേർത്ത് നന്നായി യോജിപ്പിക്കുക.ശേഷം ഇതിലേക്ക് ചിക്കൻ മുക്കുക. ചൂടായ എണ്ണയിൽ വറുത്ത് കോരി ചൂടോടെ കഴിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു