കോഴിക്കോട്: എസ് എഫ് ഐ പ്രതിഷേധങ്ങള്‍ക്കിടെ കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ കൈയ്യാങ്കളി. വി സി എംകെ ജയരാജിനെ കൈയ്യേറ്റം ചെയ്യാന്‍ യു ഡി എഫ് അംഗങ്ങള്‍ ശ്രമിച്ചതോടെയാണ് സെനറ്റ് യോഗം കൈയാങ്കളിയിലേക്ക് നീങ്ങിയത്. ഇതോടെ സെനറ്റ് യോഗം അജണ്ടകള്‍ പാസാക്കി വേഗത്തില്‍ അവസാനിപ്പിക്കുകയായിരുന്നു. മുസ്ലീം ലീഗ് അംഗങ്ങളാണ് വി സിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്
മുസ്ലീം ലീഗ് അംഗങ്ങള്‍ ഡയസില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. സംശയങ്ങള്‍ കേള്‍ക്കാന്‍ പോലും വി സി തയ്യാറായില്ല എന്നാണ് മുസ്ലീം ലീഗിന്റെ പി അബ്ദുള്‍ ഹമീദ് എം എല്‍ എ കുറ്റപ്പെടുത്തിയത്. ഇന്നത്തെ യോഗത്തില്‍ അഞ്ച് അജണ്ടകളാണ് ഉള്‍പ്പെടുത്തിയിരുന്നു. ഈ അഞ്ച് അജണ്ടകളും വേഗത്തില്‍ പാസാക്കിയാണ് സെനറ്റ് യോഗം അവസാനിപ്പിച്ചത്.
വിദ്യാര്‍ത്ഥി അംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ അജണ്ടകള്‍ കയ്യടിച്ച് പാസാക്കി എന്നാണ് യു ഡി എഫ് സെനറ്റ് അംഗങ്ങളുടെ പരാതി. എന്നാല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെയാണ് വേഗത്തില്‍ തീരുമാനങ്ങളെടുത്ത് യോഗം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് വി സിയും സംഘവും പറയുന്നത്. നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാമനിര്‍ദ്ദേശം ചെയ്ത ഒമ്പത് പേരെ എസ് എഫ് ഐ തടഞ്ഞിരുന്നു.
സംഘപരിവാര്‍ അനുകൂലികളെന്ന് ആരോപിച്ചാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഒമ്പത് പേരേയും യോഗം നടന്ന ഹാളിലേക്ക് പ്രവേശിക്കാതെ തടഞ്ഞത്. ഇതോടെ ഇവര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാനായില്ല. ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തവരില്‍ പത്മശ്രീ ജേതാവ് അടക്കം ഉണ്ടായിരുന്നു. രാവിലെ മുതല്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ യോഗം നടന്ന സെനറ്റ് ഹാളിലേക്കുള്ള ഗേറ്റിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു