കൊച്ചി: സ്വകാര്യ ആശുപത്രി ജീവനക്കാരിയെ കോവളത്തെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി. കൊച്ചിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയെയാണ് പീഡിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പീഡനത്തിന് സഹായം ചെയ്ത് നല്കിയ യുവതിയുടെ സഹപ്രവര്‍ത്തക സൂര്യ പിടിയിലായി. സൂര്യയുടെ സുഹൃത്തായ ശരത്താണ് ജീവനക്കാരിയെ പീഡനത്തിനിരയാക്കിയത്. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് സൂര്യ എന്ന യുവതി പെൺകുട്ടിയെ കോവളത്തെ റിസോർട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ വച്ച് ജ്യൂസ് നൽകി ബോധരഹിതയാക്കിയ ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. പ്രതികളെ കോവളം പോലീസാണ് പിടികൂടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു