തിരുവനന്തപുരം: വർക്കലയിൽ അഞ്ച് യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി. നവകേരള സദസ് ജില്ലയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടാണ് നടപടി. തിരുവനന്തപുരം കല്ലമ്പലം പൊലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
സംസ്ഥാന സെക്രട്ടറി ജിഹാദ് കല്ലമ്പലം, ജില്ലാ ജനറൽ സെക്രട്ടറി അഫ്‌സൽ മടവൂർ, വർക്കല മണ്ഡലം പ്രസിഡന്റ് അജാസ് പള്ളിക്കൽ, മടവൂർ മണ്ഡലം പ്രസിഡന്റ് റിയാസ്, വർക്കല മണ്ഡലം ജന. സെക്രട്ടറി ജാഫർ പാറയിൽ എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്.
നവകേരള സദസ്സിന്റെ യാത്ര തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി എത്തിയിരുന്നു.
നടയറയിൽ വെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. സദസ്സ് നടക്കുന്ന വേദിക്കു അഞ്ഞൂറ് മീറ്റർ അകലെയാണ് കരിങ്കൊടി കാണിച്ചത്.
നേരത്തേ, യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ പിങ്ക് പൊലീസ് വാഹനം അടിച്ചു തകർത്തതിനും പൊലീസിനെ ആക്രമിച്ചതിനും പ്രവർത്തകർക്കെതിരെ കേസ് എടുത്തിരുന്നു. സമരവുമായി ബന്ധപ്പെട്ട് മ്യൂസിയം, കണ്ടോൺമെന്റ് സ്റ്റേഷനുകളായി രണ്ട് എഫ്ഐആർ ആണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 15 പേരെ പ്രതി ചേർത്ത് പിഡിപിപി ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു