Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

നവകേരള നഗരനയം തയ്യാറാക്കാൻ കമ്മീഷൻ; സമഗ്ര നഗര വികസന നയം രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം

ശ്രീഹരി ആർ. എസ്. by ശ്രീഹരി ആർ. എസ്.
Dec 20, 2023, 08:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: കേരളത്തിന്റെ നഗരവത്കരണത്തിന്റെ വിവിധ വശങ്ങള്‍ മനസിലാക്കുന്നതിനും ഭാവിയിലേക്കുള്ള സാധ്യതകളും വെല്ലുവിളികളും വിലയിരുത്തുന്നതിനുമായി ഒരു നഗരനയ കമ്മീഷൻ രൂപീകരിക്കാൻ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു. കാലാവസ്ഥ വ്യതിയാനം ഏറ്റവും ശക്തമായി ബാധിച്ച ഒരു സംസ്ഥാനം എന്ന നിലയിലും അതീവ സങ്കീര്‍ണമായ നഗരവല്‍ക്കരണ പ്രക്രിയയ്ക്ക് വിധേയമാവുന്ന  ഒരു പ്രദേശം എന്ന നിലയിലും കേരളത്തിന് നഗരനയം അനിവാര്യമാണ്. ലോകത്തെ  വിവിധ നഗരങ്ങളില്‍ പരന്നു കിടക്കുന്ന ഒരു സമൂഹം എന്ന നിലയില്‍, കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവല്‍ക്കരണത്തെ കുറിച്ചുള്ള ഒരു ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് ഈ കമ്മിഷന്‍ പ്രവര്‍ത്തനം സഹായകമാവും. ഈ നയം രൂപീകരിക്കാനാണ് ദേശീയവും, അന്തര്‍ ദേശീയവുമായ പ്രവര്‍ത്തന അനുഭവമുള്ള വിദഗ്ദ്ധര്‍ ഉള്‍കൊള്ളുന്ന ഒരു കമ്മീഷന്‍ രൂപീകരിക്കാൻ സർക്കാർ  തീരുമാനിച്ചത്. ഡോ. എം. സതീഷ് കുമാര്‍ ആയിരിക്കും നവകേരള നഗര നയ കമ്മിഷന്റെ  അദ്ധ്യക്ഷന്‍. യുകെയിലെ ബെല്‍ഫാസ്റ്റ്  ക്വീന്‍സ് യൂണിവേഴ്സിറ്റിയില്‍ സീനിയര്‍ അസ്സോഷിയേറ്റ് പ്രൊഫെസര്‍ ആണ് ഇദ്ദേഹം. നവകേരള നിർമ്മിതിയിലെ സുപ്രധാന ചുവടുവെപ്പായിരിക്കും സമഗ്രമായ നഗരനയം രൂപീകരിക്കാനുള്ള ഈ നീക്കം.

ദേശീയ ജനസംഖ്യാ കമ്മിഷന്‍ കണക്കനുസരിച്ച് 2035 ഓടെ 92.8 ശതമാനത്തിന് മുകളില്‍ നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥാനമായി കേരളം മാറുമെന്നാണ് വിലയിരുത്തല്‍. നവ കേരള നഗര നയം രൂപീകരിക്കുമെന്ന് ബഹു. ധനകാര്യ മന്ത്രി 2023ലെ  ബഡ്ജെറ്റ് പ്രസംഗത്തില്‍  പ്രസ്താവിച്ചിട്ടുണ്ടായിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ കരട് നഗര നയത്തിന്‍റെ ഒരു ചട്ടക്കൂട്  2018ല്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. നഗര വികസനം സംസ്ഥാന വിഷയമായതിനാല്‍ ഓരോ സംസ്ഥാനവും പ്രത്യേകമായി നഗര നയം പ്രസിദ്ധപ്പെടുത്തണമെന്ന് ഈ റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. അര്‍ബന്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിലൂടെ ആദ്യമായി സ്വന്തം നഗര നയം രൂപീകരിക്കുന്ന സംസ്ഥാനമായി   കേരളം മാറും. കേരളത്തിന്റെ അടുത്ത 25 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്   വഴിതെളിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ കമ്മീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും സംസ്ഥനത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ആഗോള തലത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ മേഖലയിലെ വിദഗ്ദ്ധനും ബെല്‍ഫാസ്റ്റ്  ക്വീന്‍സ് യൂണിവേഴ്സിറ്റിയില്‍ സീനിയര്‍ അസ്സോഷിയേറ്റ് പ്രൊഫെസറുമായ  ഡോ. എം. സതീഷ് കുമാര്‍ ആകും നവകേരള നഗര നയ കമ്മിഷന്‍  അദ്ധ്യക്ഷന്‍. സഹ അധ്യക്ഷരായി കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാറും അഹമ്മദാബാദ് സെപ്റ്റ് മുന്‍ അധ്യാപകനും നഗരാസൂത്രണ വിദഗ്ദ്ധനുമായ ഡോ.ഇ.നാരായണനും പ്രവർത്തിക്കും. എല്‍ എസ് ജി ഡി പ്രിന്‍സിപ്പല്‍  സെക്രട്ടറി ആയിരിക്കും മെമ്പര്‍ സെക്രട്ടറി. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തന പരിചയമുള്ള മറ്റ് 10 വിദഗ്ദ്ധ അംഗങ്ങള്‍ കൂടി ചേര്‍ന്നതാണ് കമ്മിഷന്‍. ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണ് കമ്മീഷനു  നല്‍കുന്നത്. കിലയുടെ നഗരഭരണ പഠന കേന്ദ്രമായിരിക്കും കമ്മീഷന്‍  സെക്രെട്ടറിയേറ്റായി പ്രവര്‍ത്തിക്കുന്നത്. ഇതിനായി ഒരു നഗര നയ സെല്‍  രൂപീകരിക്കും. നഗര പഠനത്തില്‍ അന്തര്‍ദേശീയമായി ശ്രദ്ധിക്കപ്പെടുന്ന മികവിന്റെ ഒരു കേന്ദ്രമായി കിലയുടെ നഗരഭരണ പഠന കേന്ദ്രത്തെ അര്‍ബന്‍ കമ്മീഷന്‍  പ്രവര്‍ത്തനത്തിലൂടെ മാറ്റിയെടുക്കണമെന്നാണ്  ഉദ്ദേശിക്കുന്നത്. നഗര നയം രൂപീകരിക്കുന്നതിന് സാമ്പത്തികമായ പിന്തുണ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍   റീ ബില്‍ഡ് കേരള, ജര്‍മ്മന്‍ വികസന ബാങ്കായ KFW മായി ബന്ധപ്പെട്ട പദ്ധതി, കേരള ഖരമാലിന്യ പരിപാലന പദ്ധതി, അമൃത് എന്നീ പദ്ധതികളില്‍ ഉണ്ട്.  പുതിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കാത്ത വിധത്തില്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിന്  ഇത്തരം ഏജന്‍സികള്‍ വഴിയുള്ള ഗ്രാന്‍റ് ഉപയോഗിക്കും.   

ലക്ഷ്യങ്ങള്‍

 

1. കേരളത്തിന്റെ നഗരവല്‍ക്കരണ സ്വഭാവവും മാതൃകകളും മനസിലാക്കുക 

ReadAlso:

കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു | Heavy rain; holiday declared for educational institutions in 10 districts tomorrow

സംസ്ഥാനത്തെ ഊബര്‍ ടാക്‌സി സമരം അവസാനിച്ചു, ചര്‍ച്ച തുടരും

’40 രൂപയല്ല, ഇനി ഒരു തൈയ്ക്ക് 350 രൂപ’; നാളികേര കർഷകർക്കുള്ള ധനസഹായം വർധിപ്പിച്ചു

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ദൃക്സാക്ഷി കൂറുമാറി

ശബരിമല ചിങ്ങ മാസ ദര്‍ശനം; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

2. നഗര വികസനത്തിന്റെ സ്ഥലപരമായ പ്രത്യാഘാതവും  സവിശേഷതകളും മനസ്സിലാക്കികൊണ്ട് ശാസ്ത്രീയമായ നഗരാസൂത്രനത്തിന് സഹായകമായ ഉചിതമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക 

3. വിവിധങ്ങളായ നഗരവല്‍ക്കരണ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സഹായിക്കാന്‍ ഉതകുന്ന പ്രാദേശിക  നഗര ഭരണനിര്‍വ്വഹണ ചട്ടക്കൂട്  തയ്യാറാക്കുക 

4.കാലാവസ്ഥാവ്യതിയാനത്തെ മുന്‍ നിര്‍ത്തി മാനുഷിക മുഖമുള്ള നഗര വികസനം സാധ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുക 

5. സാങ്കേതികമായി നവീകരിച്ചതും  പ്രൊഫഷണല്‍ സമീപനമുള്ളതുമായ ഭരണ സേവന പ്രവര്‍ത്തനങ്ങള്‍  കാഴ്ച വയ്ക്കുന്നതിന് നഗരസഭകളെ സഹായിക്കുന്നതിന് വിശദമായ പഠനങ്ങള്‍ നടത്തി നിര്‍ദേശങ്ങള്‍ നല്‍കുക.

6. നഗരവല്ക്കരണവുമായി ബന്ധപ്പെട്ട  വ്യവസായം, ഭാവനനിര്‍മ്മാണം, ഭൂവിനിയോഗം, മാലിന്യ പരിപാലനം, പൈതൃക സംരക്ഷണം തുടങ്ങി വിവിധ മേഖലകളെ ബന്ധപ്പെടുത്തി കേരള നഗര വല്‍ക്കരണം വിശകലനം ചെയ്യുക.

7. വിവിധങ്ങളായ നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുക   

 

കമ്മീഷന്‍ ഘടന 

അധ്യക്ഷന്‍ 
പ്രൊഫ. കെ. സതീഷ്‌ കുമാര്‍, ബെല്‍ഫാസ്റ്റ്ക്വീന്‍സ്   സര്‍വ്വകലാശാ , യു കെ 
ഉപാധ്യക്ഷര്‍ 
അഡ്വ. എം. അനില്‍ കുമാര്‍. മേയര്‍, കൊച്ചി 
ഡോ. ഇ. നാരായണന്‍, സെപ്റ്റ് സര്‍വ്വകലാശാല മുന്‍ പ്രൊഫസ്സര്‍ 
മെമ്പര്‍ സെക്രട്ടറി 
പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് 

 

അംഗങ്ങള്‍ 
1.    പ്രൊഫ.  ഡോ. ജാനകി നായര്‍,  സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, ജെ എന്‍ യു 
2.    ശ്രീ. എം. കൃഷ്ണദാസ്,  അധ്യക്ഷന്‍, മുനിസിപ്പല്‍ ചെയര്‍മെന്‍സ് ചേംബര്‍ 
3.     പ്രൊഫ. കെ എസ് ജെയിംസ്‌, മുന്‍ ഡയറക്ടര്‍, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ്, മുംബൈ 
4.    ശ്രീ. വി സുരേഷ്, മുന്‍ സി എം ഡി, ഹഡ്കോ 
5.    ഡോ. ഹിതേഷ് വൈദ്യ,   മുന്‍ ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ്  
6.    പ്രൊഫ. ഡോ. അശോക്‌ കുമാര്‍, ഡീന്‍, സ്കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ്‌ ആര്‍ക്കിടെക്ച്ചര്‍, ന്യൂ ഡല്‍ഹി 
7.    ഡോ. വൈ വി എന്‍ കൃഷ്ണമൂര്‍ത്തി, മുന്‍ റെജിസ്ട്രാര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി, തിരുവനന്തപുരം
8.    പ്രൊഫ. കെ ടി രവീന്ദ്രന്‍, അക്കാദമിക് അഡ്വൈസര്‍, റിക്സ് സ്കൂള്‍ ഓഫ് ബില്‍റ്റ് എന്‍വയേന്‍മെന്റ്   
9.    ശ്രീ, തെക്കിന്ദര്‍ സിംഗ് പന്‍വര്‍, നഗരകാര്യ വിദഗ്ധന്‍

 

Latest News

തൃശൂർ മെഡിക്കൽ കോളജിൽ തീപിടുത്തം; മൂന്നാം നിലയിൽ നിന്ന് തീ ആളിപ്പടർന്നു, ആളപായമില്ല | Fire breaks out at Thrissur Medical College

മഴ; സംസ്ഥാനത്തെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Rain: Holiday declared for educational institutions in 5 districts of the state tomorrow

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

ദുബൈ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി; മരിച്ചത് കൊട്ടാരക്കര സ്വദേശി | kottarakkara-native-dies-in-dubai-gas-cylinder-explosion

വെളളം കയറിയ വീടുകള്‍ക്ക് ധനസഹായം; പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies