തിരുവനന്തപുരം: നിരൂപകനും ഗ്രന്ഥകാരനുമായ ഇ.വി.രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. മലയാള നോവലിന്റെ ദേശ കാലങ്ങള്‍ എന്ന കൃതിയാണ് പുരസ്‌കാര നേട്ടത്തിന് അര്‍ഹനാക്കിയത്.
ദേശം, അധിനിവേശം, മതേതരത, രാഷ്ട്രം, ഭരണകൂടം, പൊതുമണ്ഡലം, പൗരസമൂഹം, ദേശീയതയുടെ കീഴാളവും വരേണ്യവുമായ രൂപങ്ങള്‍ എന്നീ സങ്കല്പനങ്ങളുപയോഗിച്ച് മലയാളനോവലിന്റ സഞ്ചാരപഥങ്ങള്‍ ഈ പുസ്തകം രേഖപ്പെടുത്തുന്നു.
ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച് 12ന് പുരസ്‌കാരം സമ്മാനിക്കും.
കേരള സാഹിത്യ അക്കാദമി, ഓടക്കുഴല്‍ പുരസ്‌കാരങ്ങള്‍ നേരത്തേ രാമകൃഷ്ണന് ലഭിച്ചിട്ടുണ്ട്. അക്ഷരവും ആധുനികതയും ആണ് ഏറ്റവും ശ്രദ്ധേയമായ കൃതി.
മറ്റു കൃതികള്‍ അക്ഷരവും ആധുനികതയും , വാക്കിലെ സമൂഹം , ദേശീയതകളും സാഹിത്യവും , അനുഭവങ്ങളെ ആര്‍ക്കാണു പേടി , മാധവിക്കുട്ടി പഠനങ്ങളും രചനകളും ( എഡിറ്റര്‍ ) .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു