ലാഹോര്‍: പാകിസ്താന്റെ ഇന്നത്തെ ദുരവസ്ഥക്ക് പിന്നില്‍ ഇന്ത്യയോ യു.എസോ അല്ലെന്നും സ്വയംവരുത്തി വെച്ചതാണെന്നും മുൻ പ്രധാനമന്ത്രി നവാസ് ശരീഫ്. നമ്മുടെ കാലില്‍ നമ്മള്‍ തന്നെ വെടിവെച്ചതാണ്. 2018ലെ തെരഞ്ഞെടുപ്പാണ് ഈ പ്രതിസന്ധിയുടെ മൂലകാരണം. അന്ന് തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിച്ചുകൊണ്ട് ഒരു സര്‍ക്കാര്‍ പാകിസ്താൻ ഈ സ്ഥിതിയിലെത്തിച്ചുവെന്നും മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ പരാമര്‍ശിച്ചുകൊണ്ട് ശരീഫ് പറഞ്ഞു. സൈനിക സേച്ഛാധിപതികളെ നിയമവിധേയമാക്കിയതിനും ശരീഫ് ജഡ്ജിമാരെ കുറ്റപ്പെടുത്തി.
2017ല്‍ ഐ.എസ്.ഐ മുൻ മേധാവി ജനറല്‍ ഫായിസ് ഹമീദിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതില്‍ ശരീഫ് വിമറശിച്ചു. താൻ ജയിലില്‍ നിന്ന് പുറത്തുവന്നത് മൂലം അവരുടെ രണ്ടുവര്‍ഷത്തെ കഠിനാധ്വാനം പാഴാകുമെന്നും സൂചിപ്പിച്ചു.
നാലുവര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ഒക്ടോബറിലാണ് നവാസ് ശരീഫ് ലണ്ടനില്‍ നിന്ന് പാകിസ്താനിലേക്ക് മടങ്ങിയെത്തിയത്. മൂന്നു തവണയാണ് അദ്ദേഹം പാക് പ്രധാനമന്ത്രി പദത്തിലിരുന്നത്. അല്‍ അസീസിയ സ്റ്റീല്‍ അഴിമതിക്കേസില്‍ കഴിഞ്ഞാഴ്ച ശരീഫിനെ കുറ്റവിമുക്തനാക്കിയിരുന്നു. അവെൻ ഫീല്‍ഡ് അഴിമതിക്കേസിലും നേരത്തേ കുറ്റവിമുക്തനായിരുന്നു. 2018 ലാണ് ഈ കേസില്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു