ന്യൂ ഡല്‍ഹി: മോദി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. പാര്‍ലമെൻറിന്റെ ചരിത്രത്തിലൊരിക്കലും ഇത്രയുമധികം പ്രതിപക്ഷ അംഗങ്ങളെ സഭയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടില്ല.
തികച്ചും ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചതിനാണ് 141 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷമായ പ്രതികരണമാണ് സോണി ഗാന്ധി ഉന്നയിച്ചത്.
കഴിഞ്ഞ 13-ന് രണ്ട്‌പേര്‍ ലോക്സഭാ ചേംബറില്‍ അതിക്രമിച്ച് കയറി നടത്തിയ അതിക്രമങ്ങളില്‍ ആഭ്യന്തര മന്ത്രിയോട് പ്രസ്താവന നടത്താനാണ് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെ മോദി ഭരണകൂടം കൈകാര്യം ചെയ്ത രീതി വിവരിക്കാനാകില്ല. ഡിസംബര്‍ 13 ന് നടന്ന സംഭവങ്ങള്‍ ക്ഷമിക്കാനാവുന്നതല്ല. അതീവഗുരതരമായ സംഭവമായിട്ടും രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനന്ത്രിക്ക് നാല് ദിവസം വേണ്ടി വന്നു. രാജ്യത്തോടും ജനതയോടുമുള്ള മോദിയുടെ അവഗണനയുടെ ഉദാഹരമാണിത്.
Read also : തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
ജവഹര്‍ലാല്‍ നെഹ്റുവിനെപ്പോലുള്ളവരെ അപകീര്‍ത്തിപ്പെടുത്താൻ വേണ്ടി ചരിത്രത്തെ വളച്ചൊടിക്കുകയാണവര്‍. ജമ്മു കശ്മീരിനെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് വ്യക്തമാണ്. പൂര്‍ണ്ണ സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കുകയും എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തുകയും വേണമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
വൈവിധ്യമാണ് ഇന്ത്യയെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ വ്യതിരിക്തമാക്കി എന്നും നിലനിര്‍ത്തുന്നത്. എന്നാല്‍ ഈ സര്‍ക്കാരും ബി.ജെ.പിയും ചേര്‍ന്ന് രാജ്യത്തിന്റെ ഐക്യത്തെയും ജനാധിപത്യത്തെയെും ദുര്‍ബലപ്പെടുത്തുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു