ഡല്‍ഹി: മല്ലികാര്‍ജുൻ ഖാര്‍ഗയുടെ പേര് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ന്നതില്‍ ഇൻഡ്യ മുന്നണിയില്‍ അതൃപ്തി.ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ഇന്നലെ നടന്ന യോഗം അവസാനിക്കാൻ കാത്തുനില്‍ക്കാതെ നേരത്തെ മടങ്ങി.
അതേസമയം മല്ലികാര്‍ജുൻ ഖര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനെ പിന്തുണച്ച് സി.പി.എം രംഗത്തെത്തി. ഖാര്‍ഗെ എല്ലാവര്ക്കും സ്വീകാര്യനാണെന്ന് സി.പി.എം രാജ്യസഭാ എം.പി ബികാഷ് രഞ്ജൻ പറഞ്ഞു.കോണ്‍ഗ്രസ് രാജ്യമാകെ വ്യാപിച്ചു കിടക്കുന്ന പാര്‍ട്ടിയാണ്. എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകാൻ ഖാര്‍ഗെയ്ക്ക് കഴിയുമെന്നും ബികാഷ് കൂട്ടിച്ചേര്‍ത്തു.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇൻഡ്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ വരണമെന്ന അഭിപ്രായം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് മുന്നോട്ടുവച്ചത്.ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കേജ്രിവാള് ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ എല്ലാ നേതാക്കളും ഈ അഭിപ്രായം അംഗീകരിക്കാൻ തയ്യാറായിട്ടില്ല.ലാലു പ്രസാദ് യാദവിനും നിതീഷ് കുമാറിനും ഖാര്‍ഗയുടെ പേര് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ കടുത്ത അതൃപ്തി ഉണ്ടെന്നാണ് സൂചന .അതൃപ്തി വ്യക്തമാക്കി ഇരുനേതാക്കളും യോഗം അവസാനിക്കാൻ പോലും കാത്തുനില്‍ക്കാതെ മടങ്ങിയിരുന്നു.
അതേസമയം ജനുവരി രണ്ടാം വാരത്തോടെ സീറ്റ് വിഭജനത്തില്‍ അവസാന തീരുമാനം ഉണ്ടാക്കാനാണ് യോഗത്തില്‍ തീരുമാനിച്ചത്. സീറ്റ് വിഭജനത്തില്‍ സംസ്ഥാന തലത്തില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് ദേശീയ തലത്തില്‍ പരിഹരിക്കും. രാജ്യത്തുടനീളം പത്തോളം യോഗങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രചാരണം ജനുവരി അവസാനത്തോടെ ആരംഭിക്കാനാണ് ഇൻഡ്യ മുന്നണി തീരുമാനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു