തൃശ്ശൂർ : വയനാട്ടില്‍ നിന്ന് പിടിയിലായ നരഭോജി കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയതെന്ന് പരിശോധന ഫലം. കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.
കടുവയെ ഇന്നലെ വയനാട്ടില്‍ നിന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി. കടുവയുടെ മുഖത്തെ മുറിവിന് എട്ട് സെന്റിമീറ്ററോളം ആഴമുണ്ടെന്നാണ് വിലയിരുത്തല്‍. കാട്ടിനുള്ളില്‍വെച്ച് കടുവകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഉണ്ടായതാവാം മുറിവെന്നാണ് നിഗമനം.
Read also : തമിഴ്‌നാട്ടില്‍ 40 ലക്ഷംപേര്‍ പ്രളയക്കെടുതിയില്‍; മരണം 10 ആയി : തീവണ്ടി ഗതാഗതത്തിൽ നിയന്ത്രണം
ചികിത്സയുമായി ബന്ധപ്പെട്ട് കടുവയെ മയക്കാനുള്ള അനുമതി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കി. നാളെ ഉച്ചയ്ക്ക് വെറ്റിനറി സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കടുവയുടെ ശസ്ത്രക്രിയ നടക്കുമെന്നാണ് വിവരം. കടുവയെ 40 മുതല്‍ 60 ദിവസം വരെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ക്വാറന്റൈനില്‍ നിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു