കൊച്ചി: മുഖ്യനും ഗവര്‍ണര്‍ക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ കാമ്ബസുകളെന്ന് കെ എസ് യു. കൊച്ചി കുസാറ്റ് കാമ്ബസിലാണ് മുഖ്യ മന്ത്രിക്കും ഗവര്‍ണര്‍ക്കുമെതിരേ കെ.എസ്.യു ബാനറുകളുയര്‍ത്തിയത്.ചൊവ്വാഴ്ച രാത്രിയോടെയാണ് ബാനറുകളുയര്‍ത്തിയത്.
മുഖ്യനും ഗവര്‍ണര്‍ക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ കാമ്ബസുകള്‍ എന്നെഴുതിയ ബാനറാണ് കെ.എസ്.യു കൊച്ചി കുസാറ്റ് കാമ്ബസിലുയര്‍ത്തിയത്. ജനാധിപത്യം തൊട്ടുതീണ്ടാത്ത മുഖ്യനും കാവി പുതച്ച ഗവര്‍ണറും നാടിന് ആപത്ത് എന്ന ബാനര്‍ നേരത്തെ കാലടി ശ്രീശങ്കര കോളേജില്‍ കെ.എസ്.യു ഉയര്‍ത്തിയിരുന്നു. അതേസമയം, നേരത്തെ തന്നെ ഗവര്‍ണര്‍ക്കെതിരേ എസ്.എഫ്.ഐ ബാനര്‍ ഉയര്‍ത്തിയിരുന്നു. നമുക്ക് വേണ്ടത് ചാൻസലറെയാണ് സവര്‍ക്കറെയല്ല എന്നായിരുന്നു എസ്‌എഫ്‌ഐയുടെ ബാനര്‍.
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും തമ്മിലുള്ള പോരാട്ടം കലുഷിതമാകുന്നതിനിടെയാണ് ഇരുവര്‍ക്കുമെതിരേ കെ.എസ്.യു ബാനറുകളുമായി എത്തിയിരിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐക്കാരെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പ്രതിഷേധിച്ചത് ഗുണ്ടകളോ ക്രിമിനലുകളോ അല്ലെന്നും, ഭാവി വാഗ്ദാനങ്ങളാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Read also : കൊവിഡ്: കേന്ദ്ര മന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്; സാഹചര്യം നിയന്ത്രണവിധേയമെന്ന് റിപ്പോർട്ട് നൽകാൻ കേരളം
നവകേരള സദസിന്റെ ഭാഗമായി പ്രതിഷേധവുമായി എത്തുന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരേ വലിയ രീതിയിലുള്ള അക്രമമായിരുന്നു മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പോലീസും പാര്‍ട്ടിപ്രവര്‍ത്തകരുമടക്കം അഴിച്ചുവിട്ടത്. ഇതിനെതിരേയുള്ള പ്രതിഷേധം കൂടിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരായി കൂടി ഉയര്‍ന്നിരിക്കുന്ന ബാനര്‍. അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും എസ്.എഫ്.ഐ.യുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടം രൂക്ഷമാകുമ്ബോഴാണ് ഗവര്‍ണര്‍ക്കെതിരേയും കെ.എസ്.യു ബാനര്‍ ഉയര്‍ത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു