നാവിൽ കൊതിയുടെ വെള്ളം നിറയ്ക്കുന്ന വിഭവങ്ങളിൽ ഒന്നാണ് ഞണ്ട്. ഞണ്ട് കറിയ്ക്കും റോസ്റ്റിനും ഫ്രൈയ്ക്കുമൊക്കെ എന്നും ആരാധകർ ഏറെയാണ്.രുചികരമായ ഞണ്ട് റോസ്റ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ…..
ആവശ്യമായ ചേരുവകൾ
- ഞണ്ട് – 1 Kg
- സവാള – 5
- തക്കാളി – 2
- ചെറിയ ഉള്ളി
- വെളുത്തുള്ളി – 8 അല്ലി
- ഇഞ്ചി – വലുത് ,ഒരെണ്ണം
- പച്ച മുളക് – 4
- കറിവേപ്പിലയും
- കുടംപുളി – ചെറുത്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ സവാള തക്കാളി എന്നിവ അരിഞ്ഞു വയ്ക്കുക, ഇഞ്ചി ചെറിയ ഉള്ളി പച്ചമുളക് വെളുത്തുള്ളി എല്ലാം ചെറുതായി അരിയുക. ശേഷം പാത്രം അടുപ്പത്ത് വെച്ച് ചൂടായതിനു ശേഷം ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചെറിയ ഉള്ളി കറിവേപ്പില എല്ലാം ഇട്ട് ഒന്ന് മൂപ്പിക്കുക. അതിനുശേഷം സവാള ഇട്ടു നന്നായി വഴറ്റുക. വഴറ്റുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർക്കണം. അതിലേക്ക് രണ്ട് സ്പൂൺ മുളകുപൊടിയും, രണ്ട് സ്പൂൺ മല്ലിപ്പൊടിയും, അര സ്പൂൺ മഞ്ഞൾപ്പൊടിയും ഇട്ടു വഴറ്റുക. അതിനുശേഷം തക്കാളി ഇടുക.ഇതിലേക്ക് നമ്മൾ മാറ്റി വെച്ച ഞണ്ട് ഇട്ട് മിക്സ് ചെയ്യുക.ഒരു കഷണം കുടംപുളി അല്പം വെള്ളത്തിൽ ചേർത്ത് വെച്ച് മൂടിവയ്ക്കുക.10 മിനിറ്റിനുശേഷം മാറ്റിവെക്കുക. രുചികരമായ ഞണ്ടു റോസ്റ്റ് റെഡി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു