തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് മുന്നിലെ എസ്എഫ്‌ഐ ബാനർ നീക്കണമെന്ന കർശന നിർദേശവുമായി വൈസ് ചാൻസിലർ വി.സി മോഹനൻ കുന്നുമ്മൽ. ഇതുസംബന്ധിച്ച് രജിസ്ട്രാർക്ക് ഔദ്യോഗികമായി വി.സി നിർദേശം നൽകി. സർവകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ബാനറെന്നും വി.സി മോഹനൻ കുന്നുമ്മൽ അറിയിച്ചു.
സര്‍വകലാശാല ക്യാമ്പസില്‍ 200 മീറ്റര്‍ ചുറ്റളവില്‍ അധികൃതര്‍ക്കെതിരെ അനൗദ്യോഗിക ബാനര്‍, ബോര്‍ഡ് എന്നിവ പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി നിലനില്‍ക്കവേയാണ് ബാനര്‍ പ്രദര്‍ശനം തുടരുന്നതെന്ന് വി.സി. ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ച തൃശൂര്‍ ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് കേരള സര്‍വകലാശാലയില്‍ എത്തിയപ്പോഴാണ് ബാനര്‍ വി.സിയുടെ ശ്രദ്ധയില്‍പ്പെട്ടതും തുടര്‍ന്ന് ബാനര്‍ മാറ്റാനുള്ള നിര്‍ദ്ദേശം രജിസ്ട്രാര്‍ക്കു നല്‍കിയതയും വിസി പറഞ്ഞു.
സര്‍വ്വകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന ബാനര്‍ ഉടനടി അഴിച്ചു മാറ്റാന്‍ നടപടിയെടുക്കണമെന്നാണ് വി.സിയുടെ ഉത്തരവ്.
കഴിഞ്ഞ ദിവസമാണ് ഗവർണർക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ എസ്എഫ്‌ഐ ബാനർ സ്ഥാപിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു