അയോധ്യ : ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയോടും മുരളി മനോഹര്‍ ജോഷിയോടും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് അഭ്യര്ഥിച്ചെന്ന് അയോധ്യാ ക്ഷേത്ര ട്രസ്റ്റ്. പ്രായാധിക്യം കണക്കിലെടുത്താണ് ഇവരോട് പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് അറിയിച്ചതെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നേതാക്കളാണ് എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും. അദ്വാനിക്ക് ഇപ്പോള്‍ 96 വയസ്സുണ്ട്. ജോഷിക്ക് അടുത്ത മാസം 90 വയസ് തികയും. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയെ സന്ദര്‍ശിക്കാനും ചടങ്ങിലേക്ക് ക്ഷണിക്കാനും മൂന്നംഗ സംഘത്തെ നിയോഗിച്ചതായി റായ് പറഞ്ഞു.
ജനുവരി 15നകം ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമെന്നും പ്രാണ്‍ പ്രതിഷ്ഠക്കുള്ള പൂജ ജനുവരി 16ന് ആരംഭിച്ച് ജനുവരി 22 വരെ തുടരുമെന്നും ചമ്ബത് റായ് കൂട്ടിച്ചേര്‍ത്തു. ആറ് ദര്‍ശനങ്ങളിലെ ശങ്കരാചാര്യരും 150 ഓളം സന്യാസിമാരും ചടങ്ങില്‍ പങ്കെടുക്കും. 4000 പുരോഹിതൻമാരെയും 2,200 മറ്റ് അതിഥികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read also : കളിക്കുന്നതിനിടെ കൊതുകുനാശിനി കുടിച്ച ഒന്നരവയസുകാരി മരിച്ചു
ദലൈലാമ, മാതാ അമൃതാനന്ദമയി, ബാബാ രാംദേവ്, സിനിമാ താരങ്ങളായ മോഹൻ ലാൽ, രജനീകാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അരുണ്‍ ഗോവില്‍, ഡയരക്ടര്‍ മധുര് ഭണ്ഡാര്‍ക്കര്‍, മുകേഷ് അംബാനി, അനില്‍ അംബാനി, വസുദേവ് കാമത്ത്, ഐ.എസ്.ആര്.ഒ ഡയറക്ടര്‍ നീലേഷ് ദേശായ് തുടങ്ങിയവരെയെല്ലാം ക്ഷണിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു