അഹമ്മദാബാദ്: ബലാത്സംഗം ഭാര്യക്കെതിരെ ആയാല്‍ പോലും ബലാത്സംഗം തന്നെയാണെന്ന് ഗുജറാത്ത് ഹൈകോടതി. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ മൂടിവെച്ച് നിശബ്ദമാക്കപ്പെടുന്നത് തകര്‍ക്കേണ്ടതുണ്ടെന്നും ഗുജറാത്ത് ഹൈക്കോടതി പറഞ്ഞു.
ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ ഡാറ്റ സൂചിപ്പിക്കുന്നതിലും വളരെ കൂടുതലാണ്. അക്രമത്തിന് വിധേയമാകുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ തുടരുകയാണെന്നും ജസ്റ്റിസ് ദിവ്യേഷ് ജോഷി പറഞ്ഞു. പൂവാല ശല്യം, വാക്കുകള്‍കൊണ്ട് ആക്രമിക്കല്‍, വേട്ടയാടല്‍ തുടങ്ങിയ പെരുമാറ്റങ്ങള്‍ സാധാരണ ചെറിയ കുറ്റങ്ങളായി ചിത്രീകരിക്കുകയാണ്. ഇവ നിര്‍ഭാഗ്യവശാല്‍ സിനിമയിലടക്കം നിസ്സാരമായി ചിത്രീകരിക്കുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ആക്രമിക്കുകയോ ബലാത്സംഗത്തിനിരയാകുകയോ ചെയ്ത മിക്ക കേസുകളിലും അക്രമി ഭര്‍ത്താവാണെങ്കില്‍ അയാള്‍ ഒഴിവാക്കപ്പെടുന്നു. എന്നാല്‍ ഇത് അങ്ങനെ കണക്കാക്കാൻ കഴിയില്ല. അയാളും മനുഷ്യനാണ്. അയാളുടെ പ്രവൃത്തിയും ഒരു പ്രവൃത്തി തന്നെയാണ്. ബലാത്സംഗം ബലാത്സംഗം തന്നെയാണ്. അത് ഒരു പുരുഷൻ സ്ത്രീയോട് ചെയ്താലും ഭര്‍ത്താവ് ഭാര്യയോട് ചെയ്താലും -കോടതി വ്യക്തമാക്കി.
Read also : തമിഴ്നാട്ടില്‍ കനത്ത മഴ; ശ്രീവൈകുണ്ഡം റെയില്‍വേ സ്റ്റേഷനിൽ 500ലധികം യാത്രക്കാർ കുടുങ്ങി
മരുമകളെ ഭീഷണിപ്പെടുത്തി ഭര്‍ത്താവും മകനും ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ഗുജറാത്തില്‍ അറസ്റ്റിലായ സ്ത്രീയുടെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ഭരണഘടന സ്ത്രീയെ പുരുഷന് തുല്യമായി പരിഗണിക്കുന്നുവെന്നും വിവാഹത്തെ തുല്യതയുള്ളവരുടെ കൂട്ടായ്മയായാണ് കണക്കാക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു