ചെന്നൈ: തമിഴ്നാട്ടിലെ തെക്കൻ ജില്ലകളില്‍ കനത്തമഴയെ തുടര്‍ന്ന് വൻ നാശനഷ്ടം. മഴക്കെടുതികളെ തുടര്‍ന്ന് സംസ്ഥാനത്ത് നാല് മരണം റിപ്പോര്‍ട്ട് ചെയ്തു.തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി, തെങ്കാശി ജില്ലകളിലാണ് കനത്ത മഴ പെയ്യുന്നത്. വെള്ളം കയറിയതിനെ തുടര്‍ന്ന് റോഡ് ഗതാഗതവും റെയില്‍ ഗതാഗതവും ഭാഗികമായി തടസ്സപ്പെട്ടു.
അതേസമയം, തിരുച്ചെന്തൂരില്‍ നിന്ന് 800 യാത്രക്കാരുമായി ചെന്നൈയിലേക്ക് പുറപ്പെട്ട ‘ഷെന്തൂര്‍ എക്സ്പ്രസ്’ കനത്തമഴയെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 8.30 ന് ശ്രീവൈകുണ്ഡം റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. 300 ഓളം യാത്രക്കാരെ നാട്ടുകാരുടെ ശ്രമഫലമായി രക്ഷപ്പെടുത്തിയെങ്കിലും മഴകനത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം മുടങ്ങി.
റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയതോടെ ട്രെയിനിലെ അഞ്ഞൂറോളം യാത്രക്കാര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വ്യോമ സേനയുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്കുള്ള ഭക്ഷണവിതരണവും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുന്നുണ്ട്. സുലൂര്‍ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ രണ്ട് ടണ്ണോളം ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു. രാമനാഥപുരം നേവിയുടെ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നുണ്ട്.
Read also : തൃണമൂലിന് ആര്‍എസ്എസുമായി ബന്ധം, ബംഗാളില്‍ സഖ്യത്തിനില്ല; മമതയുടെ ഓഫര്‍ തള്ളി സിപിഎം
ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. തിരുനെല്‍വേലി, തെങ്കാശി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളില്‍ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നാല് ജില്ലകളിലായി പതിനായിരത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു