തിരുവനന്തപുരം: എസ്.എഫ്.ഐ എല്ലാ വിദ്യാർഥികളേയും പ്രതിനീധികരിക്കുന്ന സംഘടന അല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്റെ ചോദ്യങ്ങൾക്കല്ല താൻ മറുപടി പറയേണ്ടതെന്നും മറുപടി പറയേണ്ടത് രാഷ്‌ട്രപതിയോടാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു ഗവർണർ.
‘എസ്.എഫ്.ഐ. മാത്രമാണോ സംഘടന? ബാക്കിയുള്ളവർ എന്തേ പ്രതിഷേധിക്കാത്തത്? മിഠായിത്തെരുവിൽ ഒരു സുരക്ഷാപ്രശ്നവും ഉണ്ടായിട്ടില്ല. വർധിപ്പിച്ച സുരക്ഷ പിൻവലിക്കാൻ രാജ്ഭവനാണ് പറഞ്ഞത്’, ഗവർണർ പറഞ്ഞു.
സംസ്ഥാനത്തെ സർവ്വകലാശാലകളിൽ അടക്കമുള്ള സിപിഎം പ്രവർത്തകരുടെ അനധികൃത നിയമനത്തിൽ കോഴിക്കോട് വച്ച് പലരും പരാതിപ്പെട്ടിട്ടുണ്ട്. സർവ്വകലാശാലകളെ രാഷ്‌ട്രീയ ഇടപെടൽ നടത്തി ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
അതേസമയം, ഗവര്‍ണര്‍ക്കെതിരെ തിരുവനന്തപുരത്തും എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപമാണ് ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. എസ്.എഫ്.ഐയുടെ പ്രതിഷേധം കണക്കിലെടുത്ത് തിരുവനന്തപുരത്തും കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു