കൊച്ചി: നവകേരള സദസ്സ് നടത്തിപ്പിനായി ജില്ലാ കളക്ടർമാർ പരസ്യത്തിലൂടെ പണം സമാഹരിക്കണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പത്തനംതിട്ട സ്വദേശി നൽകിയ ഹർജിയിലാണ് നടപടി.
സമാഹരണത്തിനും ഇത് കണക്കിൽപ്പെടുത്തുന്നതിനും മാർഗ നിർദേശങ്ങളില്ലെന്ന് ചൂണ്ടികാട്ടിയാണ് ഉത്തരവ്. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. കൃത്യമായ മാർഗ നിർദേശങ്ങളുണ്ടോയെന്ന് ചൊവ്വാഴ്ച അറിയിക്കണമെന്നും കോടതി നിർദേശം നൽകി.
നവകേരള സദസ് നടത്തിപ്പ് സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ ഭരണകൂടത്തിനും നല്കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഇത് അതേപടി അനുവദിക്കാനാകില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ ഉത്തരവില്‍ ജില്ലാ കളക്ടര്‍മാരും ജില്ലാ ഭരണകൂടവും പരസ്യത്തിലൂടെ പണമുണ്ടാക്കാന്‍ പറയുന്നതായി ഹൈക്കോടതി വിലയിരുത്തി. ഫണ്ടു ശേഖരണത്തിനും അക്കൗണ്ട് ചെയ്യാനും വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളില്ലാത്തതിനാല്‍ ഇതനുവദിക്കാനാകില്ലെന്ന് ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് സ്റ്റേ ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു