പാചകത്തിനും ഔഷധത്തിനും ഒരു പോലെ ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളി. ഭക്ഷണത്തില്‍ ദിവസവും ഉള്ളി ഉള്‍പ്പെടുത്തുന്നത് ഡോക്ടര്‍മാരെ അകറ്റാനുള്ള ഒരു മാര്‍ഗം കൂടിയാണ്. എന്നാല്‍ ഉള്ളി തൊലി കളയുന്നത് പലര്‍ക്കും ‘മെനക്കട്ട’ പണി ആണ്. ഇഞ്ചി, വെളുത്തുള്ളി, സവാള, ചെറിയ ഉള്ളി ഇവയെല്ലാം തൊലികളഞ്ഞ് ഫ്രിഡ്ജില്‍ വച്ച് പണി എളുപ്പമാക്കുന്നവരാണ് അധികവും.
അടിസ്ഥാനപരമായി പറഞ്ഞാല്‍ ഉള്ളി തൊലി കളഞ്ഞു സൂക്ഷിക്കുന്നത് ഒട്ടും നല്ലതല്ല. ആവശ്യമുള്ള സമയത്തു മാത്രം ഉള്ളി തൊലി കളഞ്ഞുപയോഗിക്കുന്നതാണ് ഗുണകരം. ഉള്ളി നേരത്തെ തൊലികളഞ്ഞോ മുറിച്ചോ പുറത്തു വയ്ക്കാന്‍ പാടില്ല എന്നാണ് ആരോഗ്യ പ്രവര്‍ത്തകരും പോഷകാഹാര വിദഗ്ധരും പറയുന്നത്.
ഉള്ളി മുറിച്ചുവെച്ചാല്‍ അതില്‍ ബാക്ടീരിയകള്‍ പെരുകും. കൂടാതെ ഓക്‌സീകരണം നടക്കുകയും ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
ഉള്ളി മുറിക്കുമ്പോൾ അവയില്‍ നിന്നും വെള്ളവും ദ്രാവകങ്ങളും പുറത്തു വരും. പോഷകങ്ങള്‍ അടങ്ങിയ ഇവ ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് സഹായകമാകും.
തൊലി കളഞ്ഞ ഉള്ളി റഫ്രിജറേറ്ററില്‍ വച്ചാല്‍ തണുത്തതും ഈര്‍പ്പമുള്ളതുമായ താപനിലയില്‍ അവ ചീയുകയും കുഴഞ്ഞിരിക്കുകയും ചെയ്യും. കൂടാതെ ബാക്ടീരിയയുടെ പ്രവര്‍ത്തനവും ഇവ ചീയുന്നതിനു കാരണമാകും.
തൊലി കളഞ്ഞ ഉള്ളി ഒരിക്കലും പ്ലാസ്റ്റിക് സഞ്ചികളിലും സൂക്ഷിക്കാന്‍ പാടില്ല. വായു സഞ്ചാരം ഇല്ലാത്തതിനാല്‍ അവ വേഗം ചീത്തയാകും. ഇനി ഉള്ളി തൊലികളഞ്ഞു സൂക്ഷിച്ചേ ഒക്കൂ എങ്കില്‍ ഒരു വഴിയുണ്ട്. ഓരോ ഉള്ളിയും പ്രത്യേകം പ്രത്യേകം പേപ്പര്‍ ടവലില്‍ പൊതിഞ്ഞ് റഫ്രിജറേറ്ററില്‍ വയ്ക്കണമെന്നും പഠനത്തില്‍ പറയുന്നു.