തൃശൂർ: കരുവന്നൂരിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കാണാതായതായി പരാതി. കരുവന്നൂർ സെന്റ് ജോസഫ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികളെയാണ് കാണാതായത്.
തേലപ്പിള്ളി സ്വദേശികളായ ഐനേരിപറമ്പില്‍ അജിത്കുമാര്‍ മകന് അഭിനന്ദ്, പെരുംമ്പിള്ളി ലാലു മകന് എമില്‍, നന്തിലത്ത് പറമ്പില്‍ ജയന് മകന് ആദിദേവ് എന്നിവരെയാണ് കാണാതായത്.
സ്കൂൾ കഴിഞ്ഞ് കുട്ടികൾ സൈക്കിളിൽ പോകുന്നത് കണ്ടവരുണ്ട്. സംഭവത്തില്‍ ഇരിങ്ങാലക്കുട പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളെ കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ 9446764846 ഈ നമ്പറിലോ ബന്ധപ്പെടുക.
ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് കുട്ടികളെ കാണാനില്ലെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ഒരാള്‍ സ്കൂള്‍ വിട്ട് വീട്ടിലേക്ക് വന്നിരുന്നെങ്കിലും വീണ്ടും തിരിച്ച് പോകുകയായിരുന്നു. നാട്ടുകാരും കുട്ടികളെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു