ക്ഷീണവും തളര്‍ച്ചയുമെല്ലാം നിത്യജീവിതത്തില്‍ പല കാരണങ്ങള്‍ കൊണ്ട് നമുക്ക് വന്നുപോകാറുണ്ട്. വിവിധ അസുഖങ്ങളുടെ ലക്ഷണം കൂടിയാണ് ക്ഷീണം തോന്നുന്നത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇവ കണ്ടില്ലെന്ന് നടിക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ വിളിച്ചുവരുത്തിയേക്കും.
- ശരീരത്തിന്റെ ഒരു വശം മാത്രം തളരുന്നതായി തോന്നുന്നത്.
- ഓരോ അവയവങ്ങളിലും തളര്‍ച്ച തോന്നുന്നത്. അതായത് കയ്യോ കാലോ ഒക്കെ തളര്‍ന്നുപോകുന്നതായി തോന്നുന്നത്.
- മുഖം ഭാരം വന്ന് തൂങ്ങിപ്പോകുന്നതായി തോന്നുന്നത്.
- പെട്ടെന്ന് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നത്.
- സംസാരിക്കുമ്പോൾ തന്നെ വ്യക്തതയില്ലാതാകുന്നത്.
- കാഴ്ചക്കുറവ്. ഇത് പ്രധാനമായും രണ്ട് രീതിയില്‍ സംഭവിക്കാം ഒരു കണ്ണിന് മാത്രമായോ രണ്ട് കണ്ണുകള്‍ക്കുമോ ഉണ്ടാകാം.
- തലകറക്കവും തലവേദനയും വരുന്നത്.
- നടക്കാന്‍ കഴിയാതിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു