തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരത്തും പ്രതിഷേധം. രാജ്ഭവന് മുന്നിലായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. രാജ്ഭവനിലേക്ക് പ്രകടനവുമായെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ബാനർ കെട്ടുകയും കോലം കത്തിക്കുകയും ചെയ്താണ് പ്രതിഷേധിച്ചത്.
പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഗവർണറുടെ കോലവുമായാണ് പ്രവർത്തകർ പ്രകടനമായെത്തിയത്. പൊലീസ് തടഞ്ഞതോടെ മുദ്രാവാക്യം വിളിച്ച് കോലം കത്തിക്കുകയായിരുന്നു. ‘സംഘി ചാൻസലർ ക്വിറ്റ് കേരള’ എന്നെഴുതിയ ബാനറുമായിട്ടായിരുന്നു പ്രകടനം. ഈ ബാനർ രാജ്ഭവന് 300 മീറ്റർ അകലെ മുകളിൽ കെട്ടുകയും ചെയ്തു.
മിസ്റ്റര്‍ ചാന്‍സലര്‍, ഇവിടെ വിഷം തുപ്പരുത് എന്നുള്‍പ്പെടെ എഴുതിയ ബാനറുകളാണ് എസ.എഫ്.ഐ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഉയര്‍ത്തിയത്.
‘മിസ്റ്റര്‍ ചാന്‍സലര്‍, സര്‍വ്വകലാശാലകളില്‍ വിഷവും പാന്‍പരാഗും തുപ്പരുത്. സി.പിയെ വെട്ടിയ നാടാണേ.!!’ എന്നായിരുന്നു ഒരു ബാനർ.
‘ഹിറ്റ്‌ലര്‍ തോറ്റു, മുസോളിനി തോറ്റു, സര്‍ സി.പിയും തോറ്റുമടങ്ങി എന്നിട്ടാണോ ആരിഫ് ഖാന്‍’, ഇതായിരുന്നു എസ്.എഫ്.ഐ. ഉയര്‍ത്തിയ മറ്റൊരു ബാനര്‍.
കറുത്ത നിറമുള്ള തുണികളിലാണ് എല്ലാ ബാനറുകളും. ക്യാമ്പസില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കോലം കത്തിച്ചു. തുടര്‍ന്ന് പ്രകടനമായി സര്‍വ്വകലാശാലാ ആസ്ഥാനത്തെത്തിയ വിദ്യാര്‍ഥികള്‍ കവാടത്തില്‍ ബാനര്‍ കെട്ടി.
വൈകീട്ട് അഞ്ചരയോടെ കോഴിക്കോട് നിന്നും മടങ്ങിയ ഗവർണർ നേരെ ബംഗളൂരുവിലേക്കാണ് പോയത്. അവിടെ നിന്ന് ഇന്ന് തന്നെ മടങ്ങുന്ന ഗവർണർ രാത്രി പത്ത് മണിയോടെ തിരുവനന്തപുരത്തെത്തും. ഇതോടെ, കോഴിക്കോടിന് സമാനമായ പ്രതിഷേധം തിരുവനന്തപുരത്തും ഇന്നും നാളെയുമായി ഉണ്ടായേക്കുമെന്നാണ് സൂചന.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു