മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ സെമിനാറിൽ പങ്കെടുത്തതിന് ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്തേക്ക് മടങ്ങി. ഇൻഡിഗോ വിമാനത്തിൽ ബംഗുളൂരുവിലേക്കാണ് ഗവർണർ പോയത്. അവിടെ നിന്നും തിരുവനന്തപുരത്തേക്ക് പോകും.
നേരത്തെ സെമിനാറില്‍ പങ്കെടുത്തശേഷം ഗസ്റ്റ് ഹൗസിലേക്ക് പോയശേഷം രാത്രി 7.05ഓടെ ഗവര്‍ണര്‍ പോകുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി സെമിനാറില്‍ പങ്കെടുത്തശേഷം ഗവര്‍ണര്‍ നേരെ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ പ്രതിഷേധം തുടര്‍ന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ ദേശീയപാതയിലേക്ക് മാര്‍ച്ച് നടത്തി. ദേശീയ പാത ഉപരോധിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതിനിടയിലാണ് ഗവര്‍ണര്‍ വിമാനത്താവളത്തിലേക്ക് മടങ്ങിയത്.
പ്രതിഷേധം ശക്തമായതോടെയാണ് ഗവര്‍ണര്‍ മുന്‍ നിശ്ചയിച്ചതില്‍ വ്യത്യസ്തമായി ഗവര്‍ണര്‍ നേരത്തെ മടങ്ങിയതെന്നാണ് സൂചന. അതേസമയം, നേരത്തെ പോകാന്‍ നിശ്ചയിച്ചിരുന്ന വിമാനം ഇല്ലാത്തതിനാലാണ് യാത്ര നേരത്തെയാക്കിയതെന്നാണ് രാജ്ഭവന് അധികൃതര്‍ വിശദീകരിക്കുന്നത്. ആറരക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബെംഗളൂരുവിലേക്കും അവിടെനിന്ന് തിരുവനന്തപുരത്തേക്കും പോകും. നേരത്തെ എട്ടുമണിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പോകാനായിരുന്നു തീരുമാനിച്ചിരുന്നത്.
അതേസമയം, ഗവര്‍ണര്‍ രാജ്ഭവനില്‍ കയറുന്നതുവരെ പ്രതിഷേധിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ പറഞ്ഞു. ഗവര്‍ണര്‍ സംഘപരിപാറിന്റെ ഏജന്റ് പണി അവസാനിപ്പിക്കും വരെ സമരമുണ്ടാകും. ഷോ വര്‍ക്കിന്റെ ഭാഗമായാണ് ഗവര്‍ണര്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് കോഴിക്കോട് പോയതെന്നും ആര്‍ഷോ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു