കൊല്ലം∙ ഗൺമാനെക്കുറിച്ച് മാധ്യമങ്ങൾ കൂടുതൽ ചോദ്യം ഉന്നയിച്ചപ്പോൾ, പ്രകോപിതനായ കോടതിയിൽ ചോദിക്കുന്ന ചോദ്യങ്ങൾ വേണ്ടയെന്ന് മുഖ്യമന്ത്രി.’ എസ്കോർട്ട് ഉദ്യോഗസ്ഥന്റെ വെല്ലുവിളി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നവകേരള സദസ്സിന്റെ വാർത്താസമ്മേളനത്തിനിടെ മൈക്ക് ഓഫ് ചെയ്തതിലും മുഖ്യമന്ത്രി വിശദീകരണം നല്കി. ഇന്നത്തെ വാർത്താസമ്മേളനം ചോദ്യോത്തരത്തിൽ തുടങ്ങിയ മുഖ്യമന്ത്രി, സമയം കഴിഞ്ഞാൽ എന്നും വാർത്താസമ്മേളനം അവസാനിപ്പിക്കാറുണ്ടെന്ന് വിശദീകരിച്ചു. അത് എന്തോ വലിയ സംഭവം എന്ന മട്ടിൽ അവതരിപ്പിക്കുന്നുവെന്നും ഇന്ന് തുടക്കത്തിൽ തന്നെ ചോദിക്കാൻ ഉള്ളത് ചോദിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടന്ന വാർത്താസമ്മേളനം അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോൾ, ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ കെഎസ്‌യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. പിന്നാലെ, മൈക്ക് ഓഫ് ചെയ്ത് മറുപടി പറയാതെ മുഖ്യമന്ത്രി പുറത്തേക്കു നടക്കുകയായിരുന്നു.
ഇതു വാർത്തയായതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇന്നു വിശദീകരണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ വിചിത്ര മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. ഗൺമാനെ ആദ്യം ന്യായീകരിച്ച മുഖ്യമന്ത്രി, ‘എന്റെ ഗൺമാൻ ആരെയും ആക്രമിക്കുന്ന നില ഉണ്ടായിട്ടില്ല’ എന്നു പറഞ്ഞു. ‘ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടിട്ടില്ല. എന്റെ കൺമുന്നിൽ കണ്ടതാണ് പറയുന്നത്. ദൃശ്യമാധ്യമങ്ങളും പത്രവും കണ്ടിട്ടില്ല’ എന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നാലെ, ംഎസ്കോർട്ട് ഉദ്യോഗസ്ഥന്റെ വെല്ലുവിളി പരിശോധിക്കുമെന്നും
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു