ഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ധനശേഖരണത്തിനായി കോണ്‍ഗ്രസ് നടത്തുന്ന ക്രൗഡ് ഫണ്ടിംഗിന് തുടക്കമായി.കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ ക്യാംപയിൻ ഉദ്ഘാടനം ചെയ്തു.1.38 ലക്ഷം രൂപ ഖര്‍ഗെ സംഭാവന നല്‍കി. . രാജ്യത്തിനായി സംഭാവന ചെയ്യുക എന്ന പേരിലാണ് പരിപാടി. പാര്‍ട്ടിയുടെ 138 വര്‍ഷത്തെ ചരിത്രം കണക്കിലെടുത്ത് 138 രൂപയുടെ ഗുണിതങ്ങളായാണ് സംഭാവന സ്വീകരിക്കുക. ഓണ്‍ലൈനായും ഓഫ്‍ലൈനായും ഫണ്ട് ശേഖരണം നടത്തും. പാര്‍ട്ടി സ്ഥാപകദിനമായ ഡിസംബര്‍ 28 വരെ ഓണ്‍ലൈനായും അതിന് ശേഷം പ്രവര്‍ത്തകര്‍ വീടുകളില്‍ കയറിയും ഫണ്ട് ശേഖരിക്കും.