ഡാളസ്: ഡാളസ് കേരള അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രദീപ് നാഗനൂലിന്റെ പാനലിനു തകർപ്പൻ ജയം. പ്രദീപ് നാഗനൂലിൽ 376 വോട്ടുകൾ നേടിയപ്പോൾ ഔദ്യോഗിക പാനലിലെ സ്ഥാനാർഥിയായി ഹരിദാസ് തങ്കപ്പന് 333 വോട്ട് മാത്രമാണ് നേടിയത്.
സെക്രട്ടറിയായി ഔദ്യോഗിക പാനലിലെ മൻജിത് കൈനിക്കര തെരഞ്ഞെടുക്കപ്പെട്ടു. നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ജോർജ് കൈനിക്കര പരാജയപ്പെട്ടത്(354-346).
ജയിച്ച സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകൾ: സോഷ്യൽ സർവീസ് ഡയറക്ടർ – ജെയ്സി രാജു(400) , പിക്നിക് ഡയറക്ടർ – സബ് മാത്യു(371), ആർട്സ് ഡയറക്ടർ – സുബി ഫിലിപ്പ് (367), സ്പോർട്സ് ഡയറക്ടർ – സാബു അഗസ്റ്റിൻ (376), ലൈബ്രറി ഡയറക്ടർ – ബേബി കൊടുവത്തു (362), മെമ്പർഷിപ് ഡയറക്ടർ – വിനോദ് ജോർജ് (393).
നീണ്ട 28 വർഷത്തിന് ശേഷം ബാലറ്റ് ഉപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലിനെതിരേയാണ് പ്രദീപ് നാഗനൂലിന്റെ പാനൽ അട്ടിമറി വിജയം നേടിയത്.
ഡാളസ് കേരള അസോസിയേഷൻ ആദ്യകാല പ്രവർത്തകരും അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ വിലയേറിയ സംഭാവനകൾ നൽകിയിട്ടുള്ള ഇപ്പോഴും സജീവ സാന്നിദ്ധ്യമുള്ള ബോബൻ കൊടുവത്തും ടോമി നെല്ലുവേലിയും ഇലക്ഷൻ കമ്മിറ്റി കൺവീനർമായിട്ടുള്ള വിപുലമായ തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് തീപാറുന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിന് അണിയറയിൽ അക്ഷീണം പ്രവർത്തിച്ചത്.
അസോസിയേഷന്റെ മുൻ സെക്രട്ടറി പ്രദീപ് നാഗനൂലിൽ കർമനിരതയും സേവനോത്സുകാരുമായ സ്ഥാനാർഥികളെയാണ് പാനലിൽ അവതരിപ്പിച്ചിരുന്നത്
പുതിയ ആശയങ്ങൾക്ക് അവസരം കൊടുക്കാതെ കണ്ടു മടുത്ത മുഖങ്ങളെ വീണ്ടും അവതരിപ്പിച്ചു ജനാധിപത്യ നാടകം അഭിനയിച്ചവർക്ക് വോട്ടർമാർ നൽകിയ കനത്ത തിരിച്ചടിയാണ് ഈ തെരെഞ്ഞെടുപ്പ് വിജയമെന്ന് ഇലക്ഷൻ കമ്മിറ്റി കൺവീനർമാരായ ബോബൻ കൊടുവത്തും ടോമി നെല്ലുവേലിയും റോയ് കൊടുവത്തും പറഞ്ഞു
ഈ മാറ്റം ആവശ്യപ്പെടുന്നത് വോട്ടർമാരാണെന്നും ജയിച്ചവർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായും ഡാളസിലെ സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ സണ്ണി മാളിയേക്കൽ അഭിപ്രായപ്പെട്ടു.