പനജി: ഗോവയില്‍ ഒരു സ്കൂളില്‍ നടത്തിയ പതിവു മെഡിക്കല്‍ ക്യാമ്ബില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനി എട്ടു മാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തി. 15 വയസ്സുകാരിയായ പെണ്‍കുട്ടിയാണ് ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്.
സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെതിരെ ബലാത്സംഗത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു. ബന്ധം ആരംഭിക്കുമ്പോൾ ആൺകുട്ടിക്കും പ്രായപൂർത്തിയായിട്ടുണ്ടായിരുന്നില്ല. എന്നാൽ അടുത്തിടെ കാമുകന് 18 വയസ്സ് തികഞ്ഞതായി പൊലീസ് പറഞ്ഞു.
ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ പിരിഞ്ഞു താമസിക്കുന്നവരാണെന്ന് പോലീസ് അറിയിച്ചു. ആണ്‍കുട്ടി പിതാവിനൊപ്പവും പെണ്‍കുട്ടി അമ്മയ്ക്കൊപ്പവുമാണ് താമസിച്ചിരുന്നത്. വീടിന്റെ പരിസരത്ത് വോളിബോള്‍ കളിക്കുന്നിടത്തു വച്ചാണ് ഇരുവരും അടുത്തത്. കളിക്കുശേഷം ജനറേറ്റര്‍ മുറിയില്‍ പോയി അടുത്തിടപഴകിയിരുന്നതായും പോലീസ് പറഞ്ഞു.
സ്കൂളില്‍ നടത്തിയ മെഡിക്കല്‍ ചെക്കപ്പിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വിവരം പെണ്‍കുട്ടിയുടെ അമ്മയെ അറിയിച്ചു. ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കാനും നിര്‍ദ്ദേശിച്ചു. പെണ്‍കുട്ടിയുടെ പ്രസവം അടുത്ത മാസം ഉണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്, പോലീസ് വിശദീകരിച്ചു.
അടുപ്പത്തിലാകുമ്പോൾ ആൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതായി പൊലീസ് പറഞ്ഞു. ആൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സായതിനാൽ ശിശുഭവനിൽ പാർപ്പിക്കാൻ കഴിയാത്തതിനാൽ പിതാവിനൊപ്പം വിട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു