ലക്നൗ: ആംബുലൻസിന് വഴിയൊരുക്കുന്നതിനായി റോഡ്ഷോയ്‌ക്കിടെ വേഗത കുറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം. വാരണസിയിൽ നടന്ന റോഡ്‍ഷോയ‌്‌ക്കിടെയാണ് സംഭവം.
പ്രധാനമന്ത്രിയുടെ വാഹനത്തെ അനുഗമിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹം റോഡിന്റെ അരികിൽ സ്ഥാപിച്ച ബാരിക്കേഡിനോടു ചേർന്നു പോകുന്ന വിഡിയോ പുറത്തുവന്നു. ആംബുലൻസ് റോഡിലൂടെ അമിതവേഗത്തിൽ പോകുന്നതും പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ നിൽക്കുന്ന വാഹനങ്ങൾ വേഗത കുറയ്ക്കുന്നതും വിഡിയോയിൽ കാണാം.
തന്റെ മണ്ഡലമായ വാരണസിയിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായി എത്തിയതാണ് പ്രധാനമന്ത്രി. 19,000 കോടി രൂപയുടെ 37 വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇവിടെ തുടക്കം കുറിക്കുക. കാശി തമിഴ് സംഗമത്തിന്റെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയും കന്യാകുമാരിയിൽനിന്ന് വാരണസിയിലേക്കുള്ള പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു